ആസിഫ് അലി നായകനാകുന്ന കെട്ട്യോളാണ് എന്റെ മാലാഖയിലെ ‘പതിവോ മാറും’ എന്ന പുതിയ ഗാനം പുറത്തിറങ്ങി.വില്യം ഫ്രാൻസിസ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിരഞ്ജ് സുരേഷാണ്. വിനായക് ശശികുമാറിന്റേതാണ് വരികൾ. നിസാം ബഷീർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം പൃഥ്വിരാജിന്റെ ഹിറ്റ് ചിത്രം ബ്രദേഴ്സ് ഡേക്ക് ശേഷം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, ജസ്റ്റിൻ സ്റ്റീഫൻ, വിച്ചു ബാലമുരളി എന്നിവർ ചേർന്നാണ്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഒരു പക്കാ എന്റർടൈനർ തന്നെയായിരിക്കുമെന്നുറപ്പാണ്.