മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മലയാള സിനിമാ ലോകത്തെ ആവേശത്തിലാഴ്ത്തികൊണ്ടാണ് ചിത്രത്തെ സംബന്ധിച്ച ഓരോ വാർത്തകളും പുറത്തു വരുന്നത്. ചിത്രം അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിൽ എത്തിയിരിക്കുകയാണ്. 2003 ൽ അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോൾ മാമാങ്കത്തിന്റെ വിശേഷങ്ങൾ പങ്കുവക്കുകയാണ് സംവിധായകൻ.
1989-ൽ ‘വടക്കൻ വീരഗാധ’യിൽ അസിസ്റ്റന്റ് ആയിരുന്നപ്പോൾ 30 വർഷങ്ങൾക്കിപ്പുറം മമ്മൂക്കയെ വെച്ച് ‘മാമാങ്കം’ പോലൊരു വലിയ സിനിമ സംവിധാനം ചെയ്യാൻ സാധിക്കുമെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ഒരു വടക്കൻ വീരഗാധയിൽ വിദൂരത്തുനിന്നുള്ള നടപടികൾ നിരീക്ഷിക്കുന്ന സാധാരണ ഒരു പരിശീലകനായിരുന്നു താനെന്നും പത്മകുമാർ പറയുന്നു.