അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച എം.പത്മകുമാർ, വാസ്തവം, വർഗം, പരുന്തു, ശിക്കാർ തുടങ്ങിയ ശ്രദ്ധേയമായ ചില സിനിമകൾ സംവിധാനം ചെയ്തുകൊണ്ട് സംവിധാന രംഗത്തുള്ള തന്റെ സ്ഥാനം ഉറപ്പിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ജോസഫ്, വലിയ വിജയം നേടിയിരുന്നു. മാമാങ്കം എന്ന സിനിമ സജീവ് പിള്ളയാണ് സംവിധാനം ചെയ്യാൻ ഇരുന്നതെങ്കിലും പിന്നീട് അത് എം. പത്നകുമാറിലേക്ക് എത്തുകയായിരുന്നു.
കഴിഞ്ഞ വർഷം അവസാനം റിലീസ് ചെയ്ത ശ്രീകുമാർ മേനോൻ – മോഹൻലാൽ ചിത്രം ഒടിയനിലും പത്മകുമാർ സംവിധാന സ്വാധീനം ചെലുത്തി എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഒടിയനിലെ തന്റെ പങ്ക് ആസൂത്രണത്തിനും ഏകോപനത്തിനും മാത്രമായിരുന്നു എന്നദ്ദേഹം പരിമിതപ്പെടുത്തി. അതിന്റെ ക്രിയേറ്റീവ് ഭാഗത്ത് താൻ ഒന്നും ചെയ്തിട്ടില്ലെന്നും അത് പൂർണ്ണമായും ശ്രീകുമാർ മേനോന്റെ സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം ഇത് തുറന്നു പറഞ്ഞത്. അതോടൊപ്പം മാമാങ്കം പൂർണമായും തന്റെ സിനിമയാണെന്നും പത്മകുമാർ കൂട്ടിച്ചേർത്തു.