ഒരുപാട് അന്യഭാഷാ നടിമാര്‍ മലയാള സിനിമയില്‍ വിജയക്കൊടി പാറിച്ചിട്ടുണ്ട്. അങ്ങനെ മറ്റു ഭാഷകളില്‍ നിന്നും മലയാളത്തിലേക്ക് എത്തുന്നവര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് ഭാഷ. പൊതുവെ പഠിച്ചെടുക്കാന്‍ നല്ല ബുദ്ധിമുട്ടുള്ള ഭാഷയായാണ് മലയാളം വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് പലപ്പോഴും മുറി മലയാളം പറഞ്ഞ് രക്ഷപ്പെടുന്ന നടിമാരെ സോഷ്യല്‍ മീഡിയ കളിയാക്കാറുണ്ട്.
അങ്ങനെ സോഷ്യല്‍ മീഡിയയുടെ കളിയാക്കലിന് ഈ അടുത്ത കാലത്ത് ഇരയായ നടിയാണ് കയാദു. സിജു വില്‍സണ്‍ പ്രധാന വേഷത്തിലെത്തുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന വിനയന് ചിത്രത്തിലെ നായികയാണ് കയാദു. താന്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഭാഗമാവുകയാണെന്ന വാര്‍ത്ത പങ്കുവെക്കുന്നതിനിടെ മലയാളം കയാദുവിന് പണികൊടുത്തിരുന്നു. പത്തൊമ്പതാം നൂറ്റാണ്ട് എന്നത് പൊത്തം പൊത്തം നൂത്തന്തു എന്നായിരുന്നു കയാദു പറഞ്ഞത്. അത് മതിയല്ലോ ട്രോളന്മാര്ക്ക് ആഘോഷമാക്കുവാൻ..! സോഷ്യല്‍ മീഡിയയിലൂടെ കയാദുവിന്റെ വീഡിയോ വൈറലാവുകയും താരത്തെ കളിയാക്കി ട്രോളുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ തന്നെ പരിഹരിച്ചവര്ക്കെല്ലാമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് കയാദു. അതും നല്ല വ്യക്തമായി മലയാളത്തില്‍ തന്നെ.
View this post on Instagram
ഹോളി ആശംസ നേർന്ന് സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും പങ്കുവച്ച വീഡിയോയിലൂടെയാണ് താരം കൈയ്യടി നേടിയത്. മലയാളത്തിലായിരുന്നു കയാദു ആശംസ നേര്‍ന്നത്. എല്ലാവര്ക്കും ഹോളി ആശംസകള്‍. ഞാനിപ്പോള്‍ പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ പാലക്കാട് ലൊക്കഷനിലാണെന്നും കയാദു പറഞ്ഞു. ഈ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.