Sunday, October 25

നിറവയറിൽ പേർളി മാണി;പുതിയ ചിത്രം പങ്കുവെച്ച് താരം

Pinterest LinkedIn Tumblr +

മോഹൻലാൽ അവതാരകനായി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് സീസൺ വണ്ണിലൂടെ പരിചയപ്പെട്ട് പിന്നീട് ആ സൗഹൃദം വിവാഹത്തിലേക്ക് എത്തിയ രണ്ട് വ്യക്തികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ടെലിവിഷൻ അവതാരകയും നടിയുമായ പേർളി മാണിയും ശ്രീനിഷും വിവാഹം കഴിച്ചിട്ട് ഒരു വർഷം തികഞ്ഞു.
പേളി മാണി ഗർഭിണിയായി എന്ന വാർത്ത ഇപ്പോൾ കുറച്ചു നാളുകൾക്ക് മുൻപ് പുറത്ത് വന്നിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിൽ ആണ് പേളിമാണി ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ഇപ്പോൾ തന്റെ നിറവയറിന്റെ ചിത്രം ആരാധകരുമായി പങ്കുവെക്കുകയാണ് താരം.

റിയാലിറ്റി ഷോ സെറ്റിൽ വെച്ച് പരസ്പരം പ്രണയം തുറന്നു പറഞ്ഞ ഇരുവരുടെയും വിവാഹം കേരളക്കര ഒന്നാകെ ഉറ്റുനോക്കിയ ചടങ്ങ് ആയിരുന്നു. റിയാലിറ്റി ഷോയ്ക്ക് വേണ്ടി വെറും ഒരു ഗെയിം കളിക്കുകയാണോ എന്നുവരെ ആരാധകർ സംശയിച്ചിരുന്നു. എന്നാൽ മതത്തിന്റെ വേലിക്കെട്ടുകൾ തകർത്തെറിഞ്ഞ് ഇരുവരും വിവാഹിതരായി. 2019 ജനുവരിയിൽ വിവാഹനിശ്ചയവും 2019 മെയ് 5, 8 തീയതികളിലായി ഹിന്ദു ക്രിസ്ത്യൻ ആചാരപ്രകാരമുള്ള വിവാഹങ്ങളും ഇവർ നടത്തി. ആരാധകരുമായി എപ്പോഴും തങ്ങളുടെ വിശേഷങ്ങൾ പങ്കു വയ്ക്കുവാൻ ശ്രമിക്കുന്ന താരങ്ങളാണ് ഇരുവരും.

“Lucifer”
Loading...
Share.

About Author

Comments are closed.