ആസൂത്രിതമായൊരു ആക്രമണം ഒടിയന് നേരെ നടക്കുന്നുണ്ട് എന്ന സംവിധായകൻ ശ്രീകുമാർ മേനോന്റെ വാക്കുകൾ ശരി വെക്കുന്ന ഒന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണാൻ കഴിയുന്ന സംഭവവികാസങ്ങൾ. അതിൽ ഏറ്റവും പുതിയ ഒന്നാണ് നഗരമദ്ധ്യത്തിൽ ഒടിയന്റെ പോസ്റ്റർ വലിച്ചു കീറിയ യുവാവിന്റെ വീഡിയോ. മറ്റു നടന്മാരുടെ ആരാധകർ പോലും മോശം പ്രവർത്തി എന്ന് അഭിപ്രായപ്പെട്ട ഈ വലിച്ചുകീറലിനെതിരെ രോഷാകുലരായി തീർന്നിരിക്കുകയാണ് പ്രേക്ഷകലോകം മുഴുവനും. ആ പോസ്റ്റർ കീറുമ്പോൾ അവന്റെ മുഖത്തുള്ള ഭയത്തിന്റെ പേരാണ് മോഹൻലാൽ എന്നെല്ലാമുള്ള ക്യാപ്ഷനുകളോട് കൂടിയാണ് ഈ വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്. നിരവധി പേരുടെ അധ്വാനത്തിന്റെ ഫലമായ സിനിമയോട് ചെയ്യുന്ന ഏറ്റവും നീചമായ പ്രവർത്തികളിൽ ഒന്ന് തന്നെയാണ് ഇത്. ഒരിക്കലും അംഗീകരിക്കപ്പെടുവാൻ പാടില്ലാത്ത പ്രവർത്തി.