Thursday, August 22

“മമ്മൂക്കയെ വച്ചൊരു പടം എടുക്കണം എന്നു നമ്മൾ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ആ ആഗ്രഹം സാധ്യമാക്കാൻ മമ്മൂക്ക നമ്മുടെ കൂടെ നിൽക്കും”;പിഷാരടിയുടെ പോസ്റ്റ് വൈറലാകുന്നു

Google+ Pinterest LinkedIn Tumblr +
“samvritha”

മമ്മൂട്ടി നായകനായി എത്തുന്ന രമേശ് പിഷാരടി ചിത്രമാണ് ഗാനഗന്ധർവ്വൻ.
രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധര്‍വ്വനില്‍ മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ എന്നിവരും അഭിനയിക്കുന്നുണ്ട്.
ചിത്രത്തിൽ മമ്മൂട്ടി ഭാഗങ്ങളുടെ ഷൂട്ടിംഗ് പൂർത്തിയായി എന്ന് അറിയിച്ചുകൊണ്ട് രമേശ് പിഷാരടി ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്.

പോസ്റ്റ് ചുവടെ:

ഗാനഗന്ധർവനിൽ മമ്മൂക്കയുള്ള സീനുകളുടെ ചിത്രീകരണം പൂർത്തിയായി..
അഭിനയ വഴികളിൽ എന്നും പുതുമകൾ സമ്മാനിക്കുന്ന മലയാളത്തിന്റെ പ്രിയ നടൻ കലാസദൻ ഉല്ലാസ് ആയി പകർന്നാട്ടം നടത്തിയ കഴിഞ്ഞ കുറേ ദിനങ്ങൾ അവിസ്മരണീയമായ അനുഭവങ്ങളും, അറിവുകളുമേകി…

“മമ്മൂക്കയെ വച്ചൊരു പടം എടുക്കണം എന്നു നമ്മൾ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ആ ആഗ്രഹം സാധ്യമാക്കാൻ മമ്മൂക്ക നമ്മുടെ കൂടെ നിൽക്കും”

ആദ്യ ചിത്രമായ പഞ്ചർവർണ്ണതത്തയ്ക്ക് ശേഷം പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ഗാനഗന്ധര്‍വ്വനില്‍ പുതുമുഖം വന്ദിതയാണ് നായിക ആയി എത്തുന്നത്.

“Lucifer”
Share.

About Author

Comments are closed.