Friday, August 14

എന്നെ ട്രോളാൻ വേറെ ആരും വേണ്ട..! ‘തല തിരിഞ്ഞവൾ’ എന്ന് സ്വയം വിളിച്ച് പഴയ ഫോട്ടോ പങ്ക് വെച്ച് ഈ താരം

Pinterest LinkedIn Tumblr +

തല തിരിഞ്ഞുള്ള ഒരു ഫോട്ടോ കണ്ടാൽ അപ്പോൾ തന്നെ തല തിരിഞ്ഞവൻ അല്ലെങ്കിൽ തല തിരിഞ്ഞവൾ എന്ന് കമന്റ് ഇടുന്നവരാണ് മലയാളികൾ. അങ്ങനെ ഒരു കമന്റ് ഇടാൻ ആരെയും അനുവദിക്കാതെ സ്വയം വിളിച്ചിരിക്കുകയാണ് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. ഫാസ്റ്റ്ട്രാക്ക് മാഗസിന്റെ 2000ലെ കവർ പേജ് പങ്ക് വെച്ചാണ് രഞ്ജിനി തല തിരിഞ്ഞവൾ എന്ന് സ്വയം വിളിച്ചിരിക്കുന്നത്.

വാതോരാതെയുള്ള സംസാരവും എന്തും തുറന്നുപറയാനുള്ള ധൈര്യവും കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അവതാരകയും അഭിനേത്രിയുമായ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിന്റെ അവതാരികയിട്ടാണ് രഞ്ജിനി ഏറെ പ്രശസ്‌തി നേടിയത്. ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ്, അമൃത ടി വി ഫിലിം അവാർഡ്‌സ്, ഏഷ്യാവിഷൻ അവാർഡ്‌സ്, ഫ്‌ളവേഴ്‌സ് ടി വി അവാർഡ്‌സ്, ജയ്‌ഹിന്ദ്‌ ഫിലിം അവാർഡ്‌സ്, SIIMA തുടങ്ങി നിരവധി അവാർഡ് നൈറ്റുകൾക്കും രഞ്ജിനി അവതാരികയായിട്ടുണ്ട്. 2000ത്തിലെ ഫെമിന മിസ് കേരളയായ രഞ്ജിനി ബിഗ് ബോസ് മലയാളത്തിലും പങ്കെടുത്തിരുന്നു. എൻട്രി, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങളിലും രഞ്ജിനി അഭിനയിച്ചിട്ടുണ്ട്.

“Lucifer”
Loading...
Share.

About Author

Comments are closed.