പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമാണ് സഹോ. ചിത്രത്തിന്റെ ട്രെയിലറും ഗാനവും ഒക്കെ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. തെന്നിന്ത്യൻ സിനിമാലോകത്തെ സ്വന്തം താരമായ പ്രഭാസ് ലോകമെമ്പാടും ആരാധകരുള്ള ഒരു താരമാണ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രത്തിലൂടെ പ്രഭാസിന്റെ കരിയർ തന്നെ മാറി മറിഞ്ഞു. ആഗസ്റ്റ് 30 നാണ് സഹോ തിയേറ്ററുകളിലെത്തുന്നത്. സഹോ റിലീസ് ചെയ്യുന്നു എന്ന് അറിഞ്ഞാണ് കാപ്പാൻ ഉൾപ്പെടെ നിരവധി ചിത്രങ്ങളുടെ റിലീസ് ഡേറ്റ് മാറ്റി വെച്ചത്. മറ്റുതാരങ്ങൾ തങ്ങൾക്കായി വഴിമാറിയത് അറിഞ്ഞ് നന്ദി രേഖപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രഭാസ്.
സംവിധായകര്‍, നിര്‍മ്മാതാക്കള്‍, താരങ്ങള്‍ തുടങ്ങിയവരോടെല്ലാം നന്ദി പറഞ്ഞിരിക്കുകയാണ് അദ്ദേഹം. പ്രഭാസ് മാത്രമല്ല യുവി ക്രിയേഷന്‍സിന്റെ സാരഥികളും ഇത്തരത്തില്‍ നന്ദി അറിയിച്ച് എത്തിയിട്ടുണ്ട്. ഒരേസമയത്ത് 4 ബിഗ് സിനിമകൾ റിലീസ് ചെയ്താൽ തങ്ങളുടെ സിനിമയ്ക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നു എന്ന് അണിയറ പ്രവർത്തകർ തുറന്നു പറയുന്നു. പ്രഭാസിന്റെ ജീവിതത്തിലെ വലിയ ഒരു വഴിത്തിരിവായി ഈ ചിത്രം മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.