മമ്മൂട്ടി ചിത്രം മാമാങ്കത്തിൽ ഉണ്ണിമായ ആയി മലയാളത്തിലെത്തിയ നടി പ്രാചി തെഹ്ലാന്റെ ആരാധകർക്ക് പ്രിയങ്കരിയാണ്. പ്രാച്ചി തെഹ്ലാൻ ഡൽഹി കാരിയാണ്. ഇന്ത്യൻ ദേശീയ ടീമിന്റെ ക്യാപ്റ്റൻപദവി വഹിച്ചശേഷം മലയാള സിനിമയിൽ നായികയാകുന്ന ആദ്യ വനിതയാണ് പ്രാചി തെഹ്ലാൻ. 2010ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ നെറ്റ്ബോൾ ടീമിന്റെ ക്യാപ്റ്റൻ പദവിയിലെത്തുമ്പോൾ പ്രാചിക്കു പ്രായം 17 മാത്രം ആയിരുന്നു. അഞ്ചടി 11 ഇഞ്ച് ഉയരം ഉള്ള താരം ബാസ്കറ്റ്ബോളിൽ ദേശീയ സബ്ജൂനിയർ താരമായിരുന്നു.
മലയാളത്തിലെ തന്റെ ഇഷ്ടതാരങ്ങൾ ആരൊക്കെയാണെന്ന് ഇപ്പോൾ തുറന്നു പറയുകയാണ് പ്രാചി തെഹ്ലാൻ. മലയാളത്തിലെ ഏറ്റവും പ്രീയപ്പെട്ട നടനാരാണെന്ന ചോദ്യത്തിന് മമ്മൂട്ടി, ടോവിനോ തോമസ്, പൃഥ്വിരാജ് സുകുമാരൻ എന്നീ പേരുകളാണ് പ്രാചി പറഞ്ഞത്. ഈ നടന്മാരുടെ അഭിനയമികവ് മാത്രമല്ല വ്യക്തിത്വം കൂടി തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് താരം പറയുന്നു. ഒരു ഹിന്ദി ടിവി ഷോയിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. രണ്ട് പഞ്ചാബി ചിത്രങ്ങളിൽ അഭിനയിച്ചതിനു ശേഷമാണ് താരം മാമാങ്കത്തിലേക്ക് എത്തുന്നത്. മാമാങ്കത്തിന് ശേഷം നിരവധി ഓഫറുകൾ താരത്തിന് ലഭിച്ചു. പക്ഷേ തന്റെ അടുത്ത ചിത്രം ഏതെന്ന് താരം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.