മലയാളസിനിമ ആവേശപൂർവ്വം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം ആണ് മാമാങ്കം. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം ഏറെ വിവാദങ്ങളിലൂടെ കടന്നുപോയെങ്കിലും ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ജോസഫ് എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം എം പത്മകുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ വൈറലാകുകയുണ്ടായി.ഈ വർഷം അവസനമായിരിക്കും ചിത്രം തിയറ്ററുകളിൽ എത്തുക.പ്രാചി ടെഹ്ലാൻ ആണ് മാമാങ്കത്തിലെ നായിക. ചിത്രത്തെക്കുറിച്ചും മമ്മൂക്കയെ കുറിച്ച് മനസ്സ് തുറക്കുകയാണ് പ്രാചി ഇപ്പോൾ
ആദ്യമായി മമ്മൂക്കയെ കാണുന്നത് കഴിഞ്ഞവർഷം മാമാങ്കത്തിന്റെ സെറ്റിൽ വച്ചാണ് എന്നും ഏറെ വ്യക്തിത്വമുള്ള വ്യക്തിയാണ് അദ്ദേഹം എന്നും പ്രാചി പറഞ്ഞു .സിനിമയിൽ വരുന്നതിനു മുമ്പ് താൻ എന്താണ് ചെയ്യുന്നത് എന്ന് എല്ലാം മമ്മൂക്ക ചോദിച്ചു മനസ്സിലാക്കി. അഭിനേതാക്കൾക്ക് വളരെയധികം കംഫർട്ടബിൾ തരുന്ന ആക്ടറാണ് മമ്മൂക്ക. കഴിഞ്ഞ റംസാൻ എനിക്ക് വീട്ടിൽ നിന്നും ഉണ്ടാക്കിയ ബിരിയാണി കഴിക്കാൻ ആഗ്രഹം തോന്നി. മമ്മൂക്ക സ്വന്തം വീട്ടിൽനിന്ന് ബിരിയാണി ഉണ്ടാക്കി എനിക്ക് തന്നു. എനിക്ക് മാത്രമല്ല സെറ്റിലുണ്ടായിരുന്ന എല്ലാവർക്കും മമ്മൂക്ക ബിരിയാണി വിളമ്പി, അതാണ് മമ്മൂക്കയുടെ സ്നേഹം,പ്രാചി പറഞ്ഞു