മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികൾ ആണ് പൂർണ്ണിമയും ഇന്ദ്രജിത്തും. അഭിനയജീവിതത്തിലെ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഇരുവരും ശ്രദ്ധിക്കാറുണ്ട്. നടി എന്നതിനു പുറമേ ഒരു ഫാഷൻ ഡിസൈനർ കൂടിയാണ് പൂർണിമ ഇന്ദ്രജിത്ത്. മോഡൽ, നർത്തകി, അവതാരക, അഭിനയത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്, ഫാഷൻ ഡിസൈനർ അങ്ങനെ തുടങ്ങി കൈവച്ച മേഖലയിൽ എല്ലാം കഴിവുതെളിയിച്ച താരമാണ് പൂർണിമ.
കൊച്ചിയിൽ പ്രാണ എന്ന പേരിൽ ഒരു ഡിസൈനിങ് ബോട്ടിക് പൂർണിമയ്ക്ക് ഉണ്ട്. തമിഴ്നാട്ടുകാരി ആണെങ്കിലും കേരളത്തിൽ തന്നെയാണ് പൂർണിമ ജനിച്ചതും വളർന്നതും. ഭർത്താവായ ഇന്ദ്രജിത്തും മക്കളായ നക്ഷത്രയും പ്രാർത്ഥനയും പൂർണിമയ്ക്ക് ഫുൾ സപ്പോർട്ട് ആണ്. പ്രാർത്ഥന ഒരു ഗായികയും നർത്തകിയും കൂടിയാണ്. ചെറുപ്രായത്തിൽ തന്നെ സിനിമയിൽ പിന്നണിഗായികയായി പാടുവാൻ അവസരം ലഭിച്ച താരമാണ് പ്രാർത്ഥന ഇന്ദ്രജിത്ത്.
കിടിലൻ ഡാൻസ് മൂവുകളും ആയിട്ടാണ് പ്രാർത്ഥന എന്നും എത്താറ്. ഇപ്പോൾ താരം തന്റെ കൂട്ടുകാരനൊപ്പം ചുവടുവയ്ക്കുന്ന ഒരു വീഡിയോയാണ് ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശരൺ നായർ എന്ന സുഹൃത്താണ് പ്രാർത്ഥനയ്ക്ക് ഒപ്പം ചുവടുവെയ്ക്കുന്നത്. ഒരു വ്ലോഗർ ആണ് ശരൺ. പ്രാർത്ഥന വിഡിയോയിൽ കിടിലൻ ഡാൻസ് സ്റ്റെപ്പുകൾ കാണിക്കുമ്പോൾ ശരൺ അതിനെ കളിയാക്കി ഡാൻസ് ചെയ്യുന്നത് ആണ് ഉള്ളത്. ഒടുവിൽ ഡാൻസ് നിർത്തി പ്രാർത്ഥന ചിരിക്കുന്നുമുണ്ട്. വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകൾ ആണ് എത്തുന്നത്. അമലാ പോൾ അടക്കം നിരവധി താരങ്ങളാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. സന്തുഷ്ടമായൊരു ആത്മാവാണ് പ്രാര്‍ഥന , ഒരിക്കലും അതില്‍ നിന്നും മാറരുത് എന്നാണ് അമലാപോൾ കമന്റ് ചെയ്തത്.