നിരുപമയായും സൈറയായും സുജാതയായും ഇപ്പോഴിതാ മാധുരിയായും മഞ്ജു പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു കംപ്ലീറ്റ് മഞ്ജുവാര്യര്‍ ചിത്രമാണെന്ന്് പ്രതി പൂവന്‍കോഴിയെ കണ്ണുമടച്ച് പറയാം. തുടക്കം മുതല്‍ അവസാനം വരെ മാധുരിയാണ് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നത്. തീയറ്റര്‍ വിട്ടിറങ്ങുമ്പോള്‍ ഈ കഥാപാത്രവും നമ്മുടെ കൂടെ വരുന്ന തരത്തിലാണ് ഉണ്ണി ആറിന്റെ തിരക്കഥയില്‍ റോഷന് ആന്‍ഡ്രൂസ്സ് ചിത്രം പ്രേക്ഷകന് മുന്നില്‍ എത്തിച്ചിരിക്കുന്നത്.
ഉണ്ണി ആറിന്റെ തന്നെ നോവലിന്റെ പശ്ചാത്തലത്തില്‍ ചിത്രം മറ്റൊരു കഥ ആരാധകര്‍ക്ക് മുന്നില്‍ എത്തിച്ചിരിക്കുകയാണ് . അഭിനയ മികവു കൊണ്ട് ചിത്രം വലിയൊരു ത്രില്ലിങ് ആണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. ഒരു ത്രില്ലര്‍ സ്വഭാവം പ്രകടിപ്പിക്കുന്ന ചിത്രം കണ്ടിറങ്ങുമ്പോള്‍ ഒരിക്കലും സിനിമാ പ്രേമികള്‍ക്ക് നിരാശ വരില്ല.
സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെക്കുറിച്ച് വന്ന ചില കമന്റുകള്‍:
- തിളയ്ക്കുന്ന പെണ്ണിന്റെജ്വലിക്കുന്ന സിനിമ .2019 ന്റെ ഹിറ്റ്ലിസ്റ്റില് മഞ്ജു ചേച്ചിയുടെ മാധൂരിയും എഴുതപ്പെടുന്നു…അമ്മയോടൊപ്പം പെങ്ങളോടൊപ്പം തീയ്യറ്ററില്‍ ഇരുന്നു കാണേണ്ട മികച്ച സിനിമ
- അഭിനയിക്കുന്ന’ കഥാപാത്രത്തോട് നൂറുശതമാനം നീതിപുലര്ത്തുന്നതോടൊപ്പം,അതേ കഥാപാത്രമായി മാറുന്ന കാഴ്ച്ചയും എന്നും ‘മഞ്ജുചേച്ചി’ക്ക് സ്വന്തം
- ഗംഭീര റിപ്പോര്‍ട്ടുള്ള ചേച്ചിയുടെ പടത്തെ തകര്‍ക്കാന്‍ ബുക്ക്മൈ ഷോയില്‍ റേറ്റിംഗ് കുറച്ചു ഡീഗ്രേഡ് ആക്കാന്‍ നോക്കുന്നുണ്ട്.. എല്ലാവരും ബുക്ക് മൈ ഷോ ആപ്പില്‍ നല്ല റിവ്യൂ ആന്‍ഡ് റേറ്റിംഗ് ഇടൂ