പ്രിത്വിയും ടോവിനോയും മലയാള സിനിമയിലെ മുൻ നിര നായകന്മാർ ആണെന്നതിലുപരി ഇവർ വർക്ക് ഔട്ടിന്റെ കാര്യത്തിലും ഫിറ്റ്നസിന്റെ കാര്യത്തിലും മുൻ നിരയിൽ നിൽക്കുന്നവരാണ്. കഴ്ഞ്ഞ ദിവസം നടൻ ടോവിയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിനു പ്രധാന കാരണം ആ ചിത്രത്തിൽ ഇതില് ടോവിനോയ്ക്കൊപ്പം അച്ഛന് അഡ്വ. ഇ.ടി തോമസുമുണ്ട് യെന്നതായിരുന്നു.. നിമിഷനേരംകൊണ്ടാണ് ആ ചിത്രം സോഷ്യൽ മീഡിയിൽ കത്തികയറിയത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയത്.
ഇപ്പോൾ പുതിതായി നടൻ പ്രിത്വിരാജിന്റെ പോസ്റ്റിനു നടൻ ടോവിനോയുടെ രസകരമായ കമന്റും തുടർന്ന് ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണവുമാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി മാറിക്കൊണ്ടിരിക്കുന്നത്. ആടുജീവിതം എന്ന ചിത്രത്തിന് വേണ്ടി തന്റെ ശരീര ഭാരം ക്രമാതീതമായ് കുറച്ച പ്രിത്വി ഇപ്പോൾ തന്റെ ശരീരം വീണ്ടെകുന്ന തിരക്കിലാണ്. ഡയറ്റിംഗ് അവസാനിപ്പിച്ച് ഭക്ഷണവും വ്യായാമവും പരിശീലനവും വീണ്ടും തുടങ്ങുമ്പോൾ എന്ന അടികുറിപ്പോടെ പുതിയ ലുക്കിലുള്ള ഒരു ചിത്രവും ആണ് പ്രിത്വി പങ്ക് വെച്ചത്..
ഇതിനു ‘അമ്പോ… പൊളി’ എന്നാണ് ടോവിനോ കമന്റ് ചെയ്തിരിക്കുന്നത്. ഇതിനു പൃഥിയുടെ രസകരമായ മറുപടിയാണ് വൈറലായിരിക്കുന്നത്. വരൂ നമുക്ക് ഒരുമിച്ച് ജിമ്മാം… അപ്പനേയും കൂട്ടിക്കോ എന്നാണ് പ്രിത്വിയുടെ മറുപടി. ടോവിനോയെയെയും അപ്പനെയും ജിമ്മിന് ക്ഷണിച്ചുകൊണ്ടുള്ള മറുപടിക്ക് നിരവധിപേരാണ് ലൈക് ചെയ്തിരിക്കുന്നത്.. സോഷ്യൽ മീഡിയിൽ സജീവമായ ആളാണ് ടോവിനോ. സിനിമയുടെ വിശേഷങ്ങളും ഒപ്പം കുടുംബ വിശേഷങ്ങളും അദ്ദേഹം ആരാധകർക്കായി പങ്ക് വെക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ അദ്ദേഹം പങ്ക് വെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറിയിരിക്കുന്നത്. ബോഡി ഫിറ്റ്നസിന്റെ കാര്യത്തിൽ അതീവ ശ്രദ്ധാലുവുമായ ടോവിനോക്ക് വീട്ടിൽ തന്നെ ജിംനേഷ്യം സെറ്റ് ചെയ്തിട്ടുണ്ട്.