പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ് ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി മലയാള സിനിമയുടെ അഭിമാനമായി മാറി.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും ടെലിവിഷൻ പ്രീമിയർ ചെയ്തപ്പോഴും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ നേരത്തെ പ്രഖ്യാപിക്കുകയുണ്ടായി.
ചിത്രത്തിൽ ടോവിനോ തോമസിന് ഏറ്റവും കൂടുതൽ കൈയടി കിട്ടിയ രംഗങ്ങളിൽ ഒന്നായിരുന്നു ജതിൻ രാംദാസ് എന്ന കഥാപാത്രം പാർട്ടി അണികളോട് പ്രസംഗിക്കുന്ന രംഗം.ഈ രംഗത്തിലെ ഒരു കിടിലൻ സംഭാഷണം ഇപ്പോൾ ആരാധകർക്ക് മുൻപിൽ പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ് ഇപ്പോൾ. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.