യാഥാര്‍ത്ഥ്യവുമായി ചേര്‍ന്നു നില്ക്കുന്ന ചെറിയ സിനിമകളില്‍ അഭിനയിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് നടന് പൃഥ്വിരാജ്. ജോജി പോലുള്ള സിനിമകള്‍ എന്തുകൊണ്ടാണ് തന്നെ വെച്ച് ചെയ്യാത്തതെന്ന് സംവിധായകന് ദിലീഷ് പോത്തനോടും തിരക്കഥാകൃത്ത് ശ്യാം പുഷ്കരനോടും ചോദിച്ചിരുന്നതായും പൃഥ്വിരാജ് പറഞ്ഞു. വലിയ സിനിമകള്‍ ചെയ്യണമെന്നാവശ്യപ്പെട്ട്് ഫിലിം മേക്കേഴ്സ് തന്നെ സമീപിക്കാറുണ്ടെന്നും എന്നാല്‍ യാഥാര്‍ഥ്യങ്ങളുമായി ചേര്‍ന്ന് നില്ക്കുന്ന ചെറിയ സിനിമകളില്‍ അഭിനയിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും ഫിലിം കംപാനിയന് നല്കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് പറഞ്ഞത്.
പൃഥ്വിരാജിന്റെ വാക്കുകള്‍
ഫഹദിനും ദുല്‍ഖറിനും ഷാനുവിനുമൊപ്പമാണ് കൂടുതലായും ഞാന്‍ ഹാംഗ്ഔട്ട് ചെയ്യുന്നത്. പക്ഷെ ഫഹദിനും ദുല്‍ഖറിനും മുന്‍പുള്ള തലമുറയിലാണ് നടനെന്ന രീതിയില്‍ എന്നെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ‘ന്യൂ ഏജ് ഫിലിംസ്’ എന്ന ടെര്മിനോളജി മാത്രമാണ് പുതിയത്. എന്നാല്‍ സിറ്റി ഓഫ് ഗോഡ്സ് എന്ന സിനിമയാണ് പുതിയ രീതിയിലുള്ള ഫിലിം മേക്കിങിന് ഉദാഹരണമായി ചൂണ്ടികാണിക്കാവുന്ന ആദ്യത്തെ ചിത്രം. അവിശ്വസനീയമായ രീതിയിലായിരുന്നു ആ സിനിമയുടെ മേക്കിങ്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സിനിമയുടെ സംവിധായകന്. എന്നാല്‍ ബോക്സോഫീസില്‍ ചിത്രം പരാജയമായിരുന്നു. സിനിമയെക്കുറിച്ച് എനിക്ക് അഭിമാനമാണുള്ളത്. ആ സിനിമ സംവിധാനം ചെയ്യാമെന്നും വിചാരിച്ചിരുന്നു. അപ്പോഴാണ് രാവണനിലേക്ക് മണി രത്നത്തിന്റെ കാള്‍ വരുന്നത്.
കെ ജി ജോര്‍ജ് ഒരു ന്യൂ ജെന്‍ ഫിലിംമേക്കറാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രേക്ഷകരെ അത്രത്തോളം സ്വാധീനിക്കുന്ന സിനിമകളായിരുന്നു അദ്ദേഹം സംവിധാനം ചെയ്തിരുന്നത്. പക്ഷെ ആ സമയത്തൊന്നും ന്യൂ ജെന്‍ എന്ന ടെര്മിനോളജി ആരും ഉപയോച്ചിരുന്നില്ല. മലയാളത്തിലെ പോലീസ് സിനിമകള്‍ പരിശോധിക്കുകയാണെങ്കില്‍ ‘വര്‍ഗം’ ഒരു ന്യൂ ജെന്‍ സിനിമയാണ്. എന്നാല്‍ അതൊരു ന്യൂ ജെന്‍ സിനിമയായി പരിഗണിക്കപ്പെട്ടിട്ടില്ല. മലയാളത്തിലെ പോപ്പുലറായ ന്യൂ ജെന്‍ ഫിലിം മേക്കറുടെ കൂടെയൊന്നും ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല. എന്നാല്‍ അവരുടെ സിനിമയുടെ ഭാഗമാകണമെന്ന് അത്രത്തോളം ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. യാഥാര്‍ഥ്യങ്ങളുമായി ചേര്‍ന്ന് നില്ക്കുന്ന ചെറിയ സിനിമകളില്‍ അഭിനയിക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. ദിലീഷും ശ്യാം പുഷ്കരനും സിനിമയെടുക്കണമെന്ന് തന്നോട് പറഞ്ഞെന്ന് പൃഥ്വിരാജ് പറയുന്നു. എന്തുകൊണ്ടാണ് ജോജി പോലൊരു സിനിമ തന്നെ വെച്ച് എടുക്കാത്തതെന്ന് അവരോടു ചോദിച്ചു. വലിയ സിനിമകളുടെ ഭാഗമാകുവാന്‍ വേണ്ടിയാണ് തന്നെ കൂടുതല്‍ പേരും സമീപിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.