മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍. ആ ഒരൊറ്റ സിനിമയിലൂടെ സംവിധായകന് എന്ന നിലയിലെ തന്റെ പ്രതിഭ പൃഥ്വിരാജിന് തെളിയിക്കാനായി. അബ്രഹാം ഖുറേഷി അഥവാ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ സൈദ് മസൂദ് എന്ന കഥാപാത്രമായി അഭിനയിച്ചത് പൃഥ്വിരാജായിരുന്നു.
ഇപ്പോഴിതാ മോഹന്‍ലാലിനെ നായകനാക്കി തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ് പൃഥ്വിരാജ്. ബ്രോ ഡാഡി എന്ന് പേരിട്ട ചിത്രം ഹൈദരാബാദിലാണ് ഷൂട്ട് ചെയ്യുന്നത്. ആ സിനിമയിലും ഒരു പ്രധാന വേഷത്തില്‍ പൃഥ്വിരാജ് എത്തുന്നുണ്ട്. കല്യാണി പ്രിയദര്ശന്, മീന, കനിഹ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.
പൃഥ്വിരാജ് ഇപ്പോള്‍ മോഹന്‍ലാല്‍ തനിക്ക് നല്കിയ ഒരു സമ്മാനത്തിന്റെ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ചിരിക്കുകയാണ്. ഒരു സണ്‍ ഗ്ലാസ് ആണ് മോഹന്‍ലാല്‍ സമ്മാനമായി നല്‍കിയത്. അതിന്റെ ചിത്രം പങ്കു വച്ചു പ്രിത്വിരാജ് കുറിച്ചതിങ്ങനെ. ”ഖുറേഷി അബ്രഹാം ഏറ്റവും മികച്ച ഒരെണ്ണം നിങ്ങള്‍ക്ക് സമ്മാനിക്കുമ്പോള്‍, താങ്ക്സ് ചേട്ടാ”.
View this post on Instagram