മലയാളികളുടെ പ്രിയ താരങ്ങളാണ് പൃഥ്വിരാജും സുപ്രിയയും. അല്ലി എന്ന് വിളിക്കുന്ന അലംകൃത ആണ് ഇവരുടെ മകൾ. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. താങ്കളുടെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കുന്ന ഈ താര കുടുംബം കൂടുതലായും പങ്കുവയ്ക്കുന്നത് അലംകൃതയുടെ വിശേഷങ്ങളാണ്. പൃഥ്വിരാജ് സുകുമാരൻ അവസാനമായി അഭിനയിച്ചത് ആടുജീവിതത്തിൽ ആണ്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി പൃഥ്വിരാജ് അടങ്ങുന്ന ടീം ജോർദാനിൽ ആയിരുന്നു. കൊറോണ ആയതിനാൽ അവർ അവിടെ തങ്ങുകയും പിന്നീട് തിരികെ വരികയും ചെയ്തു. ഇപ്പോൾ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആടുജീവിതം എന്ന ചിത്രം ആഗോളതലത്തിലെ പ്രേക്ഷകർക്ക് വേണ്ടി ആണെന്ന് പൃഥ്വിരാജ് മനസ്സു തുറന്നു പറയുകയാണ്.
താരത്തിന്റെ വാക്കുകൾ:
“സംവിധായകന്റെയും എന്റെയും ആഗ്രഹം ആടുജീവിതത്തെ മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ആഗോളതല ചിത്രമാക്കുക എന്നാണ്. ഈ സിനിമ ലോകം മുഴുവനും സഞ്ചരിക്കും എന്ന് ഞങ്ങള്‍ ഉറപ്പാക്കും. തെക്കേ ഇന്ത്യയുടെ ഒരു കോണില്‍ കേരളം എന്നൊരു നാടുണ്ടെന്നു ലോകത്തെ അറിയിക്കണം.”
ഇതോടൊപ്പം തന്നെ ജീവിതത്തിലേക്ക് കടന്നുവരുന്ന ട്രോളുകളെ താൻ രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണെന്നും പൃഥ്വിരാജ് പറയുന്നു. താൻ ട്രോളുകളെ സ്നേഹിക്കുന്നുവെന്നും അതിൽ ചിലത് വളരെ ക്രിയേറ്റീവ് ആണെന്നും അദ്ദേഹം പറയുന്നു.