പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ് ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി മലയാള സിനിമയുടെ അഭിമാനമായി മാറി.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും ടെലിവിഷൻ പ്രീമിയർ ചെയ്തപ്പോഴും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ നേരത്തെ പ്രഖ്യാപിക്കുകയുണ്ടായി.
എമ്പുരാന് ശേഷം ഒരു മമ്മൂട്ടി ചിത്രമായിരിക്കും പൃഥ്വിരാജ് സംവിധാനം ചെയ്യുക എന്ന് സൂചന തന്നിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോൾ.ഇക്കയെ വെച്ച് ഒരു സിനിമ ചെയ്യാനുള്ള സബ്ജക്ട് മനസ്സിലുണ്ട്.എമ്പുരാന് ശേഷം മിക്കവാറും ഈ ചിത്രം തന്നെയാകും,പൃഥ്വിരാജ് പറഞ്ഞു.ഇന്ന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത മ്യൂസിക്കൽ ഡ്രൈവ് വിത്ത് നാദിർഷ എന്ന പ്രോഗ്രാമിനിടെയാണ് പൃഥ്വിരാജ് ഈ വിഷയത്തിൽ മനസ്സ് തുറന്നത്.ചിത്രം നടക്കണമേയെന്ന പ്രാർത്ഥനയിലാണ് ആരാധകർ ഇപ്പോൾ.