അടിപൊളി മാറ്റങ്ങളുമായി മഹീന്ദ്രയുടെ പുതിയ ഥാർ വിപണിയിലെത്തിയിരികുകയാണ്. വാഹനത്തിൽ ടെസ്റ്റ് ഡ്രൈവ് നടത്തിയതിനുശേഷം ഇത് കിടിലൻ ആണെന്ന് പറയുകയാണ് പൃഥ്വിരാജ്. സ്വാതന്ത്ര്യ ദിനത്തിൽ ആണ് ഈ വണ്ടി എത്തിയിരിക്കുന്നത്. ഇത് ഒരു പെയ്ഡ് പരസ്യം അല്ല എന്ന് പറഞ്ഞുകൊണ്ടാണ് പൃഥ്വിരാജ് വാഹനത്തെ പറ്റി പറയുന്നത്.
താരത്തിന്റെ വാക്കുകൾ:
ഡിസൈനിന്റെ കാര്യത്തിൽ ഏറെ വാദ പ്രതിവാദങ്ങൾ വാഹനം ഉയർത്തുന്നെങ്കിലും ഫീൽ ഗുഡ് മീറ്ററിൽ ഒരുപാട് സ്കോർ ചെയുന്ന മികച്ചൊരു വാഹനമാണ് ഥാർ. വാഹനം ഡ്രൈവ് ചെയ്യാൻ എനിക്ക് കഴിഞ്ഞു. വില മത്സര ക്ഷമമായിരിക്കും അല്ലെ…
ട്വിറ്ററിലൂടെയാണ് താരം ഇത് കുറിച്ചത്. മഹീന്ദ്രയെ ടാഗ് ചെയ്തുകൊണ്ടാണ് വിലയുടെ കാര്യം പൃഥ്വിരാജ് സംസാരിക്കുന്നത്. ഈ വാഹനത്തിന് കരുത്തേകുന്നത് രണ്ട് തരത്തിലുള്ള എൻജിനുകളാണ്. 2.0 ലിറ്റർ എംസ്റ്റാലിയൻ ടിജിഡി പെട്രോൾ എഞ്ചിൻ, 2.2 ലിറ്റർ എംഹോക്ക് എന്നിവയാണ് രണ്ടുതരം. ഒക്ടോബർ 2 ന് വാഹനം പുറത്തിറങ്ങുന്ന ദിവസം ആയിരിക്കും വാഹനത്തിന്റെ വിലയും പുറത്തുവിടുക.
Got to drive the new #MahindraThar The design might still be up for debate but there is no denying the fact that it’s one hell of a product with sky high scores on the “feel-good” meter. Hope they price it right @anandmahindra PS: No. This is not a paid endorsement!
— Prithviraj Sukumaran (@PrithviOfficial) August 18, 2020