പൃഥ്വിരാജ് സുകുമാരനും ശങ്കർ രാമകൃഷ്ണനും വെബ് സീരിസിനായി ഒന്നിക്കുന്നു എന്ന് വാർത്തകൾ. ബിജു ആന്റണി എഴുതിയ ഷാഡോസ് ലൈ എന്ന നോവലാണ് ഇരുവരും വെബ് സീരിസായി ഒരുക്കാൻ ഒരുങ്ങുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇതിന്റെ സ്ക്രിപ്റ്റ് വർക്കുകൾ ഏറെക്കുറെ പൂർത്തിയായി എന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
ഈ കൊറോണ കാലത്ത് ഒ ടി ടി പ്ലാറ്റ്ഫോമുകൾ സാധാരണ ജനങ്ങളുടെ ഇടയിൽ ഏറെ സ്വീകാര്യത നേടിയിരുന്നു. കുറച്ചനേകം ചിത്രങ്ങളും ഒ ടി ടി റിലീസായി പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നു. ഇതോടൊപ്പം വരും കാലത്ത് പല സിനിമകളും ഒ ടി ടി പ്ലാറ്റ്ഫോമിന് വേണ്ടി മാത്രമായി ഒരുക്കുമെന്നും പൃഥ്വിരാജ് പണ്ട് സൂചിരിപ്പിച്ചിരുന്നു.