മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ചിത്രമാണ് ലൂസിഫര്‍. ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്. എമ്പുരാന്റെ ചിത്രീകരണം കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് മാറ്റിവെച്ചിരുന്നു. ഇപ്പോഴിതാ എമ്പുരാനെ കുറിച്ചുള്ള രസകരമായ വിശേഷം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകനും നടനുമായ പൃഥ്വിരാജ്. അമ്പത് കോടിക്ക് എമ്പുരാന് തീരുമായിരിക്കുമല്ലേ എന്ന നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ചോദ്യത്തിന് മറുപടിയായി തന്റെ റിയാക്ഷന് ഫോട്ടോയാണ് പൃഥ്വിരാജ് പങ്കു വെച്ചത്.
View this post on Instagram
അതേ സമയം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. സിനിമയുടെ പൂജാ ദൃശ്യങ്ങളും ഷൂട്ടിംഗ് ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ജൂലൈ 20നാണ് മോഹന്‍ലാല്‍ സെറ്റില്‍ ജോയിന്‍ ചെയ്യും. നിലവില്‍ 52 ദിവസത്തെ ചിത്രീകരണമാണ് തെലങ്കാനയില്‍ നടക്കുക. ഷൂട്ടിങിന് കേരളത്തില്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ബ്രോ ഡാഡിയുടെ ലൊക്കേഷന്‍ തെലങ്കാനയിലേക്ക് മാറ്റുകയായിരുന്നു