പൃഥ്വിരാജും ദുൽഖർ സൽമാനും അവരുടെ വാഹനങ്ങളിൽ ചീറിപ്പാഞ്ഞു പോകുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. സംഭവത്തിൽ അന്വേഷണം ഏർപ്പെടുത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. താരങ്ങള്‍ ആഡംബര കാറുകളില്‍ മത്സരയോട്ടം നടത്തിയത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കോട്ടയം കൊച്ചി സംസ്ഥാനപാതയിൽ ആണ് ഈ മത്സരയോട്ടം നടന്നത്. ഇരുവരുടെയും കാറിനെ പിന്തുടർന്ന് രണ്ട് ബൈക്ക് യാത്രക്കാരാണ് ഇത് ചിത്രീകരിച്ചത്. പോര്‍ഷെ, ലംബോര്‍ഗിനി മോഡലുകളാണ് വീഡിയോയില്‍ കാണുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കോട്ടയം-കൊച്ചി റൂട്ടിലുള്ള വേഗത കണ്ടെത്തുന്ന ക്യാമറകള്‍ പരിശോധിക്കാന്‍ എംവിഡിയുടെ ഓട്ടോമേറ്റഡ് എന്‍ഫോഴ്സ്മെന്റ് വിംഗിന് നിര്‍ദേശം നല്കി. എംവിഡി ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് മാധ്യമങ്ങളോട് സംഭവത്തെപ്പറ്റി സംസാരിച്ചിരുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ:
‘താരങ്ങള്‍ റോഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ഇപ്പോള്‍ നിഗമനത്തിലെത്താന്‍ കഴിയില്ല. ക്യാമറകള്‍ പരിശോധിച്ച് വാഹനത്തിന്റെ ആര്‍സി ഉടമയ്ക്ക് നോട്ടീസ് നല്‍കും, ‘