കോവിഡ് വിമുക്തനായ മലയാളികളുടെ പ്രിയതാരം തന്റെ പുതിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ കോൾഡ് കേസിൽ ജോയിൻ ചെയ്തു. നവാഗതനായ തനു ബാലക് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ പോലീസ് വേഷത്തിലാണ് താരം അഭിനയിക്കുന്നത്. ചിത്രത്തിലെ പൃഥ്വിയുടെ പോലീസ് വേഷത്തിലുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അതിഥി ബാലനാണ് നായിക. പ്ലാൻ ജെ സ്റ്റുഡിയോസിന്റെ ബാനറിൽ ജോമോൻ ടി ജോണും ഷമീർ മുഹമ്മദും, ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ സോസഫും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോമോൻ ടി ജോണും ഗിരിഷ് ഗംഗാധരനും ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രകാശ് അലക്സ് ആണ് സംഗീതം.