സോഷ്യൽ മീഡിയയിൽ ഇത്ര ആക്ടീവായ ഒരു താരകുടുംബം വേറെയില്ല എന്ന് തന്നെ നിസംശയം പറയുവാൻ സാധിക്കും. പൂർണിമ ഇന്ദ്രജിത്ത് പങ്ക് വെച്ച ഭർതൃമാതാവ് മല്ലിക സുകുമാരന്റെയും ഭർത്താവ് സുകുമാരന്റെയും ഫോട്ടോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. അമ്മ എന്തൊരു സുന്ദരിയാണെന്ന അടികുറിപ്പോട് കൂടിയാണ് പൂർണിമ ഇന്ദ്രജിത് ചിത്രം പങ്ക് വെച്ചിരിക്കുന്നത്. “മോളു.. മനോഹരമായ ഓർമ്മകൾ.. അച്ച തന്നെയാണ് നമ്മുടെ കുടുംബത്തിലെ യഥാർത്ഥ രത്നം.” എന്ന മറുപടിയാണ് ആ പോസ്റ്റ് ഷെയർ ചെയ്ത് മല്ലിക സുകുമാരൻ കുറിച്ചത്.
തൊട്ടു പിന്നാലെ തന്നെ ഇന്ദ്രജിത്ത് സുകുമാരനും ആ ചിത്രം പോസ്റ്റ് ചെയ്തു. പണ്ട് പണ്ടൊരു പ്രണയകാലത്ത്..ഇത് ഒരു രത്നം തന്നെയാണ് എന്ന ക്യാപ്ഷനോട് കൂടിയാണ് ഇന്ദ്രജിത്ത് ഫോട്ടോ പങ്ക് വെച്ചിരിക്കുന്നത്. ‘ഇന്ദ്രൻകുട്ടാ.. നിങ്ങൾ രണ്ടു പേരോടും അച്ചയെ കുറിച്ച് ഒത്തിരി പറയാനുണ്ട് മോനു..’ എന്നാണ് ഇന്ദ്രജിത്തിന് അമ്മയുടെ മറുപടി.
ഞങ്ങളുടെ കുടുംബത്തിലെ പുരുഷന്മാർ സ്ത്രീകളെ ഇപ്പോഴും പിന്തുണക്കുന്നവരാണ് എന്ന ക്യാപ്ഷനോട് കൂടിയാണ് പൃഥ്വിരാജ് ഫോട്ടോ പങ്ക് വെച്ചിരിക്കുന്നത്. അച്ഛൻ ഒരു ‘ലുക്കർ’ ആയിരുന്നെന്ന് കുറിച്ച് രാജു അമ്മ ഇപ്പോഴും മനോഹാരിയാണെന്ന് കുറിച്ചു. നന്ദി എന്റെ കൊച്ചു ഡാഡു എന്നാണ് അമ്മയുടെ മറുപടി. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ സ്റ്റോറിയായി പങ്ക് വെച്ചിട്ടുണ്ട്.