മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസമായിരുന്നു. മോഹന്‍ലാലിനൊപ്പം പൃഥ്വിയും ബ്രോ ഡാഡിയില്‍ അഭിനയിക്കുന്നുണ്ട്. കോള്‍ഡ് കേസ് പ്രമോഷന്റെ ഭാഗമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിനിടെ ബ്രോ ഡാഡി എന്ന സിനിമയെക്കുറിച്ചുള്ള ചോദ്യത്തിന് പൃഥ്വിയുടെ മറുപടി ഇങ്ങനെ ”ബ്രോ ഡാഡി ഞാന്‍ സംവിധാനം ചെയ്യുന്ന ഫണ്‍ ഫാമിലി ഫിലിം അത്രയേ ഉള്ളു”
View this post on Instagram
ബ്രോ ഡാഡി ചെറിയ സിനിമയാണെന്ന് വിശ്വസിച്ചു എന്ന ട്രോള്‍ നിറഞ്ഞ കമന്റിനോട് പൃഥ്വിയുടെ മറുപടി ഇങ്ങനെയായിരുന്നു ” ബ്രോ ഡാഡി സത്യമായിട്ടും ഒരു ചെറിയ സിനിമയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൊവിഡിന്റെ നിയന്ത്രണങ്ങളോടെ ചെയ്യാനാകുന്ന സിനിമയുമാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ മാറിയാല്‍ മാത്രമേ എമ്പുരാന് തുടങ്ങാനാകൂ. വിദേശ ലൊക്കേഷനുകളിലേക്ക് പോകേണ്ടതുണ്ട്. ആശിര്‍വാദ് സിനിമാസാണ് ബ്രോ ഡാഡി നിര്‍മ്മിക്കുന്നത്.
നേരത്തേ എമ്പുരാന് വേണ്ടി ഇരുവരും ഒരുമിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം 2020ല്‍ ഷൂട്ട് തുടങ്ങാനിരുന്ന എമ്പുരാന് നീട്ടിവച്ചു. ഈ സാഹചര്യത്തിലാണ് ബ്രോ ഡാഡി എന്ന പുതിയ ചിത്രം.
ഓള്‍ഡ്മൊങ്ക്സ് ഡിസൈനിലെ എന്‍.ശ്രീജിത്തും, ബിബിന്‍ മാളിയേക്കലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. കല്യാണി പ്രിയദര്ശന്, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന് ഷാഹിര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
അഭിനന്ദന് രാമാനുജം ക്യാമറയും ദീപക് ദേവ് സംഗീത സംവിധാനവും. വാവയാണ് മുഖ്യസഹസംവിധാനം. ഗോകുല്‍ ദാസ് കലാസംവിധാനം അഖിലേഷ് മോഹന്‍ എഡിറ്റര്‍. സിനറ്റ് സേവ്യര്‍ സ്റ്റില്‍സ്. ശ്രീജിത് ഗുരുവായൂര്‍ മേക്കപ്പ്. കോസ്റ്റിയൂംസ് സുജിത് സുധാകരന്.