Wednesday, September 30

കട്ട താടിക്ക് ഒടുവിൽ അവസാനം ! ക്ലീൻ ഷേവുമായി പൃഥ്വിരാജ്; ചിത്രം പങ്കുവെച്ച് താരം

Pinterest LinkedIn Tumblr +

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പ്രിഥ്വിയും മറ്റ് അണിയറ പ്രവർത്തകരും ജോർദാനിൽ ആയിരുന്നു. ജോർദാനിലെ ഗവൺമെന്റിന്റെ പ്രത്യേക ശുപാർശ മൂലം ഏപ്രിൽ 10 വരെ അവർക്ക് ഷൂട്ട് ചെയ്യാനുള്ള അനുമതി ലഭിച്ചിരുന്നു. എന്നാൽ കൊറോണ വൈറസ് രൂക്ഷമായതിനെത്തുടർന്ന് അനുമതി റദ്ദാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച ആണ് അവർ തിരിച്ചെത്തിയത്. ജോർദാനിലെ ചിത്രീകരണം പൂർത്തീകരിച്ചതിനുശേഷമാണ് പൃഥ്വിരാജും ടീമും തിരിച്ചെത്തിയിരിക്കുന്നത്. പൃഥ്വിരാജ് തിരിച്ചെത്തിയതിന്റെ സന്തോഷം ഭാര്യ സുപ്രിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

ഇപ്പോൾ വർക്ക് ഔട്ട് ജോലികളുമായി തിരക്കിലാണ് പൃഥ്വിരാജ്. ആട് ജീവിതത്തിന് വേണ്ടി ശരീരം മെലിഞ്ഞ പൃഥ്വിരാജ് ഇപ്പോൾ ശരീരം പുഷ്ടിപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഇതിനായി വർക്ക് ഔട്ടുകളിലാണ് പൃഥ്വിരാജ് ഇപ്പോൾ. ഇതിനിടെ ഇത്രയും നാളുകളായി ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് വളർത്തിയ താടി അദ്ദേഹം വടിച്ചു മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ഏഴ് മാസത്തോളമായി പൃഥ്വിരാജ് താടി ഉള്ള ലുക്കിലായിരുന്നു. ഇതിനാണ് ഇപ്പോൾ അവസനമായിരിക്കുന്നത്.

നേരത്തെ പൃഥ്വിരാജിന്റെ രണ്ടാമത്തെ കോവിഡ് ടെസ്റ്റ് ഫലം കൂടി നെഗറ്റീവ് ആയിരിക്കുകയാണ്. ഇതോടെ പൃഥ്വിരാജ് സ്വന്തം ഫ്ലാറ്റിലേക്ക് താമസം മാറിയിരിക്കുകയാണ്. പൃഥ്വിരാജും മകളും താനുമുള്ള പുതിയ ചിത്രം കഴിഞ്ഞ ദിവസം സുപ്രിയ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
കഴിഞ്ഞ ദിവസം പൃഥ്വിരാജിന്റെ കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയ സന്തോഷം താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കൂടി പുറത്ത് വിട്ടിരുന്നു. ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റ്യുഷണൽ ക്വറന്റൈൻ പൃഥ്വിരാജ് നേരത്തെ പൂർത്തിയാക്കിയിരുന്നു.

ആടുജീവിതം ക്രൂവിന്റെ കൂടെ ഉണ്ടായിരുന്ന ഒരു വ്യക്തിക്ക് കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. പൃഥ്വിരാജിന്റെ ഒപ്പം തിരിച്ചെത്തിയ സംഘത്തിൽ ഉണ്ടായിരുന്ന ഇദ്ദേഹം എടപ്പാൾ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. മൂന്ന് ദിവസമായി അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. മലപ്പുറം സ്വദേശിയായ ഇദ്ദേഹത്തെ ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

“Lucifer”
Loading...
Share.

About Author

Comments are closed.