മാലിദ്വീപ് യാത്രയിലെടുത്ത ചിത്രം ആരാധകരുമായി പങ്കുവെച്ച് നടന് പ്രിഥിരാജ്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുള്ള ചിത്രം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രമെടുത്തതിന് ഭാര്യ സുപ്രിയയ്ക്ക് കടപ്പാടും വെച്ചിട്ടുണ്ട് താരം. ഫേസ്ബുക്കിലാണ് ചിത്രം പങ്കു വെച്ചിരിക്കുന്നത്. മാലിദ്വീപ് യാത്രയിലെ ചിത്രങ്ങള്‍ നേരത്തെ ഇരുവരും പങ്കു വെച്ചിരുന്നു.
Sun, sand and salt n pepper! 😎
Pic courtesy: #SupriyaMenonPrithviraj
Posted by Prithviraj Sukumaran on Saturday, 6 February 2021
രവി കെ ചന്ദ്രന് സംവിധാനം ചെയ്യുന്ന ‘ഭ്രമം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍. ഏറെ നിരൂപകപ്രശംസ നേടിയ ഹിന്ദി ചിത്രമായ ‘അന്ധാദുന്റെ’ റീമേക്കാണിത്. മംത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന്, രാശി ഖന്ന എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
‘കോള്‍ഡ് കേസ്’, ‘കുരുതി’, ‘ജന ഗണ മന’ എന്നീ സിനിമകളുടെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ‘തീര്‍പ്പ്’, ‘കടുവ’, ‘വിലയത്ത് ബുദ്ധന്’, ‘അയല്‍വാസി’, ‘കറാച്ചി 81’, ‘നീലവെളിച്ചം’, ‘വാരിയംകുന്നന്’ എന്നിവയാണ് താരത്തിന്റെ മറ്റ് പ്രോജക്ടുകള്‍.