പ്രേക്ഷകർക്ക് സന്തോഷിക്കാനായി പുതിയൊരു വാർത്ത കൂടീ. സോണി പിക്ചേഴ്സ് റിലീസ് ഇന്റർനാഷണലും പൃഥ്വിരാജ് പ്രൊഡക്ഷനും കൈകോർക്കുന്നു. പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമക്ക് വേണ്ടിയാണ് രണ്ട് പ്രൊഡക്ഷൻ കമ്പനികളും ഒരുമിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ താരം തന്നെയാണ് ഈ സന്തോഷവാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചത്.
“സോണിയുടെ മാനേജിങ് ഡയറക്ടർ ആയ വിവേക് കൃഷ്ണനിയുമായുള്ള സാധാരണ രീതിയിലുള്ള സംസാരത്തിനിടയിലാണ് മലയാള സിനിമയും അതിലേക്കു കടന്നുവരുന്നത്. പ്രേക്ഷകരെ ആസ്വാദനത്തിന്റെ ഒരുപടിയിലേക്ക് ഉയർത്തിയ സോണിയെ മലയാള സിനിമയിലേക്ക് ക്ഷണിച്ചപ്പോൾ നല്ല ഒരു സ്ക്രിപ്റ്റ് ഉണ്ടെങ്കിൽ തീർത്തും തയ്യാറാണെന്നാണ് അദ്ദേഹം പ്രതികരിച്ചത് . കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു സ്ക്രിപ്ട് വായിച്ചപ്പോൾ ആ സിനിമ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. ഞങ്ങൾ മുബൈയിൽ ചെല്ലുകയും അവരുമായി പാർട്ണർഷിപ്പിൽ പുതിയ സിനിമ ചെയ്യാൻ തീരുമാനിച്ചു. പ്രേക്ഷകർക്ക് ഏറെ ഇഷ്ടപെട്ട സ്പൈഡർമാൻ, ജുമാൻജി എന്നിങ്ങനെയുള്ള സിനിമകളെ ഇന്ത്യയിലേക്കെത്തിച്ച സോണിയോടൊപ്പം കൈകോർക്കുന്നത് മലയാളസിനിമയിൽ തന്നെ മാറ്റങ്ങൾകൊണ്ടുവരും എന്നുള്ളത് തീർച്ചയാണ്.”