ലൂസിഫർ എന്ന ചിത്രത്തിലൂടെ വിജയത്തിന് നെറുകയിൽ എത്തി നിൽക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. ഇന്ന് എറണാകുളം ജില്ലയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിൽ പൃഥ്വിരാജ് മുഖ്യ അതിഥിയായി എത്തിയിരുന്നു. ചടങ്ങിനിടെ പൃഥ്വിരാജ് പറഞ്ഞ പ്രസംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
പരീക്ഷയിൽ എ പ്ലസ് നേടിയ എല്ലാ വിദ്യാർഥികളെയും പൃഥ്വിരാജ് ആദരിക്കുന്നതിനോടൊപ്പം എ പ്ലസ് ലഭിക്കാത്ത വിദ്യാർഥികളെയും പ്രചോദിപ്പിക്കാൻ താരം മറന്നില്ല. എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ ആയി എത്തിയത് വെറും പന്ത്രണ്ടാം ക്ലാസും ഗുസ്തിയും ഉള്ള താനാണ് എന്നതാണ് എപ്ലസ് നേടാത്ത മറ്റു വിദ്യാർഥികൾക്ക് പ്രചോദനം എന്നും താരം കൂട്ടിച്ചേർത്തു