കലാഭവൻ ഷാജോൺ ആദ്യമായി സംവിധായകൻ ആകുന്ന ബ്രദേഴ്സ് ഡേയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.യുവ സുപ്പർ താരം പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകൻ.മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നതും ഷാജോൺ തന്നെയാണ്.ഒരു ഔട്ട് ആൻഡ് ഔട്ട് മാസ്സ് കോമഡി എന്റർടൈനർ ആയിട്ടാണ് ബ്രദേഴ്സ് ഡേ അണിയിച്ചൊരുക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിൽ കലാഭവൻ ഷാജോണും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ചിത്രത്തിലെ ചില സ്റ്റില്ലുകൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. കട്ട താടി ലുക്കിൽ കൂളിംഗ് ഗ്ലാസ് വെച്ച് ബുള്ളറ്റ് ഓടിക്കുന്ന പൃഥ്വിരാജിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.ദർമജനും ഉണ്ട് ചിത്രത്തിൽ. ഏറെനാളുകൾക്ക് ശേഷമാണ് പൃഥ്വിരാജിനെ ഇങ്ങനെ കട്ട താടി ലുക്കിൽ കാണുന്നത് .2006ൽ ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സിലെ സുകുമാരന്റെ ലുക്ക് തന്നെയാണ് ഇതിലും എന്ന് ഒരു കൂട്ടർ അഭിപ്രായപ്പെടുന്നു. എന്തായാലും സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.