Wednesday, November 25

പൃഥ്വിരാജിന് കോവിഡ് മുക്തി; നെഗറ്റീവായെങ്കിലും ഒരാഴ്‌ച്ച കൂടി ഐസൊലേഷനിൽ ഇരിക്കുവാൻ തീരുമാനമെടുത്ത് താരം

Pinterest LinkedIn Tumblr +

മലയാളികളുടെ പ്രിയനായകൻ പൃഥ്വിരാജിന്റെ കോവിഡ് ടെസ്റ്റ് നെഗറ്റീവ്. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് നെഗറ്റീവ് കാണിച്ചത്. എങ്കിലും കോവിഡ് വിട്ടകന്നുവെന്ന് ഉറപ്പിക്കുവാൻ ഒരാഴ്ച കൂടി ഐസൊലേഷനിൽ ഇരിക്കുമെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. കരുതലും സ്നേഹവും പകർന്ന ഏവർക്കും നന്ദി പറയുവാനും താരം മറന്നില്ല.

ഇപ്പോൾ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്ന ജനഗണമന എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് കോവിഡ് സ്ഥിരീകരിച്ചത്. സംവിധായകൻ ഡിജോ ജോസിനും കോവിഡ് ആണ്. സാനിയ ഇയ്യപ്പൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ക്യൂൻ എന്ന ചിത്രമൊരുക്കിയ സംവിധായകനാണ് ഡിജോ ജോസ് ആന്റണി. മോഹൻലാൽ പ്രധാന കഥാപാത്രമായി ഒരു പരസ്യ ചിത്രവും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തിലെ മറ്റൊരു താരം. ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിന് ശേഷം തിരികെ നാട്ടിലെത്തിയ പൃഥ്വിരാജ് അന്ന് ടെസ്റ്റിന് വിധേയനായിരുന്നു. അന്ന് അദ്ദേഹത്തിന് കോവിഡ് നെഗറ്റീവ് ആയിരുന്നു.

“Lucifer”
Loading...
Share.

About Author

Comments are closed.