തന്റെ കടുത്ത ആരാധകന്റെ മകന് ഇപ്പോൾ ജന്മദിനാശംസകൾ അറിയിക്കുകയാണ് നടൻ പൃഥ്വിരാജ്. കടുത്ത പൃഥ്വിരാജ് ആരാധകനാണ് സുഹൈൽ. അതിനാൽ തന്നെ അദ്ദേഹം തന്റെ മകന് പേരിട്ടിരിക്കുന്നത് പൃഥ്വി എന്നായിരുന്നു. തന്റെ മകന്റെ ജന്മദിനത്തിൽ പൃഥ്വിരാജ് തന്നെ ആശംസകൾ നേരുക ആണെങ്കിൽ അത് വളരെ സന്തോഷം ആകുമെന്ന് ആയിരുന്നു സുഹൈലിന്റെ ട്വീറ്റ്. ഇതിനു മറുപടിയായി കുഞ്ഞു പൃഥ്വിക്ക് ഒന്നാം പിറന്നാൾ ആശംസിക്കുകയാണ് നടൻ പൃഥ്വിരാജ്.
സുഹൈലിന്റെ ട്വീറ്റ്:
രാജുവേട്ടാ, എന്റെ മോന് പൃഥ്വിയുടെ ഒന്നാം പിറന്നാള്‍ ആണ്. ഇന്ന് ഏട്ടന്റെ കെെയ്യില്‍ നിന്ന് ഒരു ആശംസ കിട്ടിയാല്‍ എനിക്കും എന്റെ കുടുംബത്തിനും വളരെയധികം സന്തോഷം ഉണ്ടാകും. ഏട്ടനോടുള്ള ഇഷ്ടം ഒന്ന് കൊണ്ട് മാത്രമാണ് ഞാന്‍ എന്റെ മകന് പൃഥ്വി എന്ന പേര് നല്‍കിയത്.’
‘ജന്മദിനാശംസകള് പൃഥ്വി. നീ വളര്‍ന്ന് വലുതായി നിന്റെ മാതാപിതാക്കള്‍ക്ക് അഭിമാനമായി മാറട്ടെ’ എന്നായിരുന്നു പൃഥ്വിയുടെ ട്വീറ്റ്. ഇതിന് പിന്നാലെ കുഞ്ഞ് പൃഥ്വിക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ട് നിരവധി വ്യക്തികളാണ് രംഗത്തെത്തുന്നത്.
Happy birthday Prithvi! May you grow up to make your parents proud 🤗❤️ https://t.co/6JC4EAQP7g
— Prithviraj Sukumaran (@PrithviOfficial) August 2, 2020