മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ് സുകുമാരൻ.താരത്തിന് കുഞ്ഞ് പിറന്നപ്പോൾ മലയാള സിനിമ ഒന്നാകെ ആഘോഷമാക്കിയിരുന്നു.പൃഥ്വിരാജിന്റെ മകൾ അലംകൃതയുടെ ആറാം പിറന്നാൾ ആണ് ഇന്ന്.മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് അച്ഛൻ പൃഥ്വിരാജ് സുകുമാരൻ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.
“പിറന്നാൾ ആശംസകൾ അല്ലി, നീയാണ് അച്ഛന്റെയും അമ്മയുടെയും സന്തോഷവും പ്രകാശവും .എന്റെ ഒരു ഭാഗം നീ കുട്ടിയായി തന്നെ ഇരിക്കാൻ ആഗ്രഹിക്കുമ്പോൾ മറ്റൊരു ഭാഗം നിന്റെ ഈ വളർച്ചയിൽ അഭിമാനം കൊള്ളുന്നു . ഇതുപോലെ സർപ്രൈസ് നിറഞ്ഞതും ലോകത്തോടുള്ള സ്നേഹം നിറഞ്ഞതുമായ വഴികളിലൂടെ വളരുക”, പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.
Happy birthday sunshine! A part of me wishes you wouldn’t grow up so soon, but another part of me is so much in awe of the person you’re growing up to be! I hope you continue to be full of surprises and never stop loving the world the way you do! I love you baby girl! 😊❤️ pic.twitter.com/agVnqghrwC
— Prithviraj Sukumaran (@PrithviOfficial) September 8, 2020