നടൻ പ്രിത്വിരാജിന് കോവിഡ്. ഇപ്പോൾ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്ന ജനഗണമന എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് കോവിഡ് സ്ഥിരീകരിച്ചത്. സംവിധായകൻ ഡിജോ ജോസിനും കോവിഡ് ആണ്.
സാനിയ ഇയ്യപ്പൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ക്യൂൻ എന്ന ചിത്രമൊരുക്കിയ സംവിധായകനാണ് ഡിജോ ജോസ് ആന്റണി. മോഹൻലാൽ പ്രധാന കഥാപാത്രമായി ഒരു പരസ്യ ചിത്രവും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തിലെ മറ്റൊരു താരം. ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിന് ശേഷം തിരികെ നാട്ടിലെത്തിയ പൃഥ്വിരാജ് അന്ന് ടെസ്റ്റിന് വിധേയനായിരുന്നു. അന്ന് അദ്ദേഹത്തിന് കോവിഡ് നെഗറ്റീവ് ആയിരുന്നു.