വിനയൻ സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായെത്തിയ സത്യം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് പ്രിയാമണി. നടിയായും മോഡലായും ഡാൻസറായും എത്തിയ പ്രിയാമണിയെ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിന്ന താരം പിന്നീട് മമ്മൂട്ടി നായകനായെത്തിയ പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെയാണ് വീണ്ടും അഭിനയരംഗത്തേക്ക് എത്തുന്നത്. ഇപ്പോൾ ലോക്ക് ഡൗൺ കാലമായതിനാൽ പഴയ ഇന്റർവ്യൂകൾ എല്ലാം വൈറലാവുകയാണ്.
ഒരു ഇന്റർവ്യൂവിൽ ഏതെങ്കിലും ചിത്രത്തിൽനിന്ന് ഇടയ്ക്ക് വച്ച് പിന്മാറേണ്ടതായി വന്നിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് രണ്ട് സിനിമയിൽനിന്ന് സംവിധായകരുടെ കുഴപ്പം മൂലം മാറേണ്ടി വന്നിട്ടുണ്ട് എന്ന് പ്രിയാമണി പറഞ്ഞിരുന്നു. ഒരു സിനിമയിൽ സംവിധായകൻ എന്തൊക്കെയോ ഷൂട്ട് ചെയ്യിപ്പിക്കുന്നുണ്ട് പക്ഷെ കാര്യങ്ങൾ ഒന്നും മനസിലായില്ല, കഥാപാത്രങ്ങൾക്ക് ഒന്നും സ്ഥിരത തോന്നിയില്ല ആകെ കൺഫ്യൂഷനായിയെന്നും ഈ വേഷം താൻ ചെയ്യുന്നില്ല എന്ന് മാനേജറിനോട് പറഞ്ഞപ്പോൾ സംവിധായകനെ മാറ്റാം എന്നായിരുന്നു മറുപടി പക്ഷെ ആ സിനിമ ചെയ്തില്ല എന്നും ആണ് താരം പറയുന്നത്.
‘പിന്നീട് വേറെ ഒരു സിനിമയിലും ഇതേ അവസ്ഥ വന്നു. ഷൂട്ടിംഗ് തുടങ്ങി 5 ദിവസമായിട്ടും ഞാനും നായകനും അതിലെ കുഞ്ഞും കട്ടിലിൽ തന്നെ ഉള്ള സീനാണ് അഭിനയിക്കുന്നത്. ബെഡ്റൂം സീൻ മാത്രം ഉള്ള ഒരു ഹൊറർ സിനിമ, ഇ സീനിന് ശേഷം എന്ത് ചെയ്യണമെന്ന് സംവിധായകൻ ഒരു പിടിയുമില്ലായിരുന്നു അത് കൊണ്ട് അത് ഇടക്ക് വെച്ച് നിർത്തേണ്ടി വന്നു”. പ്രിയാമണി പറയുന്നു.