1998 ല്‍ പുറത്തിറങ്ങിയ മലയാളികളെ കുടുകുടെ ചിരിപ്പിച്ച ചിത്രമായിരുന്നു പഞ്ചാബി ഹൗസ്. ദിലീപ് ഹരിശ്രീ അശോകൻ ഇന്ദ്രൻസ് എന്നിവർ വേഷമിട്ട ചിത്രമായിരുന്നു പഞ്ചാബി ഹൗസ്. റാഫി മെക്കാർട്ടിൻ ഒരുക്കിയ ചിത്രം ദിലീപിന്റെ അഭിനയ ജീവിതത്തിൽ ഒരു ബ്രേക്ക് ത്രൂ ആയ സിനിമയാണ്. ഇന്നും മലയാളികൾ കാണുവാൻ ഇഷ്ടപ്പെടുന്ന ഒരു ചിത്രം കൂടിയാണിത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ പതിഞ്ഞു കിടപ്പുണ്ട്. പഞ്ചാബികളുടെ ഗുസ്തി നടക്കുന്ന സീനിലെ ഒരാളുടെ പേര് മാത്രം മലയാളികൾ എപ്പോഴും ഓർക്കും. സോണിയ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. സോണിയ, വിരിമാറു കാട്ടി രമണനെയും ഉണ്ണിയേയും നേരിടാൻ എത്തുകയായിരുന്നു. പൊക്കവും വണ്ണവും ഒക്കെ കണ്ടു ആ വേഷത്തിൽ അഭിനയിച്ചത് ഒരു തനി സിംഗ് ആണെന്ന് തോന്നുമെങ്കിലും ഒരു മലയാളിയാണ് സോണിയ ആയി നമ്മുക്ക് മുന്നിൽ എത്തിയത്. സോണിയ ആയി വേഷമിട്ടത് ജിം ട്രൈനർ കൂടെയായ സംശുദ്ധ് എബൽ ആണ്. ഫോര്‍ട്ട് വൈപ്പിന്‍ അഴീക്കല്‍ പൊള്ളേപ്പറമ്പില്‍ സംശുദ്ധ് പഞ്ചാബി ഹൗസിനു ശേഷം സത്യമേവ ജയതേ എന്ന സിനിമയിൽ കൂടെ അഭിനയിച്ചിരുന്നു.
ചിത്രത്തെ പറ്റിയുള്ള അദ്ദേഹത്തിന്റെ വാക്കുകൾ;
എറണാകുളം ജിമ്മിൽ വർക്ക് ഔട്ട് ചെയുമ്പോൾ ആണ് തന്റെ ആശാൻ ആണ് പഞ്ചാബി ഹൗസിലേക്ക് എന്നെ വിളിക്കുന്നത്. മടിയായിരുനെങ്കിലും ചെന്നു, ആദ്യ ദിവസം ഷൂട്ട് ഇല്ലായിരുന്നു. താടിയും തലയിൽ കെട്ടും ഒക്കെയായി ആയിരുന്നു സോണിയ സ്ക്രീനിൽ എത്താനിരുന്നത്. അതിനായി മേക്ക് അപ് ഒക്കെ ഇട്ടിരിക്കുകയായിരുന്നു. എന്നാൽ രണ്ടാം ദിവസം എത്താൻ താമസിച്ചു. സംവിധായകനും കൂട്ടരും എല്ലാം എന്നെ കാത്തിരിക്കുകയായിരുന്നു. ഇന്നിപ്പോൾ താടിയും മുടിയും ഒന്നും വേണ്ട കളസവുമിട്ട് ഗോദയിൽ ഇറങ്ങാൻ പറഞ്ഞു. മുഖം ഒക്കെ സ്ക്രീനിൽ ഇങ്ങനെ കാണിക്കും എന്ന് പോലും ഞാൻ വിചാരിച്ചിരുന്നില്ല.