തന്റെ അഭിനയ മികവു കൊണ്ട് വലിയൊരു ആരാധകവൃന്ദത്തെ സമ്പാദിച്ച ഒരു താരമാണ് ദുൽഖർ സൽമാൻ.ദുൽഖർ എന്ന് താരത്തോടുള്ള ഇഷ്ടത്തിന് ഭാഷയുടെ പോലും അതിർവരമ്പില്ല.
ദേശീയ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു തന്റെ ഇഷ്ട താരം പ്രിയ നടൻ ദുൽഖർ സൽമാൻ ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. മാതൃഭൂമി ക്ലബ് എഫ്.എം ന് നല്കിയ അഭിമുഖത്തിലാണ് സിന്ധു മനസ്സ് തുറന്നത്.
തെലുങ്കിൽ പി വി സിന്ധുവിന്റെ ഇഷ്ടതാരങ്ങൾ പ്രഭാസും മഹേഷ് ബാബുവാണ്. സമയം കിട്ടുമ്പോൾ സിന്ധു നെറ്റ്ഫ്ലിക്സിൽ സിനിമകൾ കാണാറുണ്ടെന്നും താൻ അവസാനമായി കണ്ട മലയാളം സിനിമ ബാംഗ്ലൂർ ഡേയ്സ് ആണെന്നും പറയുകയുണ്ടായി. ദുൽഖറിന്റെ ഓക്കെ കണ്മണിയും പിവി സിന്ധു കണ്ടിരുന്നു.