ഒരു കാലത്ത് ക്ലാസ്സ്മേറ്റ്സ് എന്ന ചിത്രം മലയാളികൾക്ക് ഒരു ആവേശമായിരുന്നു, ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രം വലിയ വിജയമായിരുന്നു അതിലെ ഓരോ കഥാപാത്രങ്ങളും നമുക്ക് ഇപ്പോഴും മനസ്സിൽ അങ്ങനെതന്നെ നിലനിൽക്കുന്നു, പുതുമയുള്ള കഥയും അനുയോജ്യമായ കാസ്റ്റിങ്ങും ചിത്രത്തിന് വലിയ വിജയം നേടിക്കൊടുത്തു അതിലെ നരേൻ ചെയ്ത കഥാപാത്രം കുഞ്ചാക്കോബോബൻ ആയിരുന്നു ചെയ്യേണ്ടിരുന്നത് പക്ഷെ എന്തോ കാരണത്താൽ അത് സാധിച്ചില്ല.. അതിലെ ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച നായികമാരായ കാവ്യയും രാധികയും ഇപ്പോഴും എല്ലാവരുടെ ഓർമകളിൽ നിറഞ്ഞ് നിൽക്കുന്നു..
അതിൽ റസിയ എന്ന കഥാപാത്രം ചെയ്ത രാധിക ഇന്ന് മലയാള സിനിമയിൽ അത്ര സജീവമല്ല എങ്കിലും ഇന്നും ആ കഥാപാത്രത്തെ ആരാധകർ തിരിച്ചറിയുന്നുണ്ട് എന്നാണ് രാധിക പറയുന്നത്. രാധികയുടെ കരിയറിലെ വലിയൊരു വഴിത്തിരിവായി മാറിയ കഥാപാത്രമായിരുന്നു റസിയ. പതിനാല് വര്‍ഷങ്ങള്‍ക്കിപ്പുറം റസിയയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോൾ.. ആ സിനിമയെയും ആ കഥാപത്രത്തേയും ഇന്നും മലയാളികൾ ഓർത്തിരിക്കുന്നതിനു നന്ദി പറയുകയാണ് രാധിക. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന താരം ഇപ്പോൾ ദുബായിലാണ് താമസം..
കോവിഡ് കാരണം തന്റെ ഇത്തവണത്തെ ഓണം നഷ്ടമായിരിക്കുകയാണ് എന്നാണ് താരം പറയുന്നത്. ഓണം എന്ന് ഓർക്കുമ്പോൾത്തന്നെ ഓണ കോടിയാണ് ആദ്യം മനസ്സിൽ ഓടിയെത്തുന്നത്. ഇത്തവണ വീട് മിസ്സ് ചെയ്യുന്നുണ്ട് അപ്പ, അമ്മ എല്ലാവരെയും ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. പക്ഷേ നമുക്കൊന്നും ചെയ്യാന്‍ പറ്റില്ലല്ലോ, അതുകൊണ്ട് ഇവിടെ ചെറിയ രീതിയിലുള്ള സദ്യയുണ്ടാക്കി കഴിച്ച് അത്യാവശ്യം ടിവി പരിപാടികളൊക്കെ കണ്ട് എവിടെയെങ്കിലും പുറത്തൊക്കെ പോയി അങ്ങനെ ഓണം ആഘോഷിച്ച് തീര്‍ക്കാനാണ് പ്ലാന്‍.