വിവാദങ്ങളുടെ പ്രിയതോഴി രാഖി സാവന്ത് വീണ്ടും വാർത്തകളിൽ. സണ്ണി ലിയോണിനെതിരെയാണ് രാഖി സാവന്ത് പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പോൺ ഇൻഡസ്ട്രിയിൽ നിന്നും തനിക്ക് തുടർച്ചയായ ഫോൺ വിളികൾ വരുന്നുവെന്നും അവർക്ക് തന്റെ നമ്പർ കൊടുത്തത് സണ്ണി ലിയോണാണ് എന്നുമാണ് രാഖി പറയുന്നത്.
“എനിക്ക് പോൺ ഇൻഡസ്ട്രിയിൽ നിന്നും തുടർച്ചയായ കോളുകൾ ലഭിക്കുന്നു. അവർ എന്നോട് എന്റെ വീഡിയോസും മെഡിക്കൽ സർട്ടിഫിക്കറ്റും ചോദിക്കുകയും നല്ലൊരു പ്രതിഫലം വാഗ്ദാനം ചെയ്യുകയും ചെയ്തു. പക്ഷേ എനിക്ക് അത്തരം ഒരു ജോലി ചെയ്യുന്നതിനോട് തീരെ താൽപര്യമില്ല. ചത്താലും പോൺ ഇൻഡസ്ട്രിയിലേക്ക് ഞാൻ പോകില്ല. ഞാനൊരു ഭാരതീയ സ്ത്രീയാണ്. എനിക്ക് അതിന്റെ മഹത്വവും അറിയാം. എന്നെ വിളിച്ചവരോട് എന്റെ നമ്പർ എങ്ങനെ കിട്ടിയെന്ന് ചോദിച്ചപ്പോൾ അവർ സണ്ണി ലിയോണിന്റെ പേരാണ് പറഞ്ഞത്” രാഖി സാവന്ത് ഒരു പ്രമുഖ ഓൺലൈൻ പത്രത്തോടാണ് ഈ കാര്യം വെളിപ്പെടുത്തിയത്.
സണ്ണി ലിയോൺ സറോഗസിയിലൂടെ രണ്ടു കുഞ്ഞുങ്ങളെ സ്വന്തമാക്കിയതിന് പിന്നാലെ അവരെ അഭിനന്ദിച്ച് രാഖി സാവന്ത് വീഡിയോകൾ ഇറക്കിയിരുന്നു. അതിൽ അത്ര സുഖകരമല്ലാത്ത ചില ചോദ്യങ്ങൾ രാഖി സണ്ണി ലിയോണിനോട് ചോദിക്കുകയും ചെയ്തു.
“മുൻ പോൺതാരത്തെ അഭിനന്ദിച്ച് ഞാൻ വീഡിയോ ഇട്ട ശേഷം പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും അവരെന്നെ വിളിക്കുകയും അവരോട് അസൂയ ഉണ്ടോ എന്നും ചോദിച്ചു. ഞാൻ എന്തിന് അസൂയപ്പെടണം? ഞാൻ ബോളിവുഡിൽ എന്നെക്കൊണ്ട് കഴിയാവുന്ന വിധത്തിൽ വർക്ക് ചെയ്തിട്ടുണ്ട്. റീമിക്സ് ട്രെൻഡ് കൊണ്ടുവന്നത് ഞാനാണ്. ആളുകൾക്ക് എന്റെ വർക്കുകൾ കുടുംബസമേതം ഇരുന്നാസ്വദിക്കുവാൻ കഴിയുന്നു. പോൺ ഇൻഡസ്ട്രി എന്റെ പേരും നമ്പറും ദുരുപയോഗം ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നു.” രാഖി പറഞ്ഞു.