1991ൽ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ അഭിമന്യു എന്ന ചിത്രത്തിലെ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ… എന്ന ഹിറ്റ് ഗാനത്തിന്റെ റീമിക്സുമായി എത്തുകയാണ് ഒരു ന്യൂജനറേഷൻ ചിത്രം. രജീഷ് ലാല്‍ വംശ സംവിധാനം ചെയ്യുന്ന”ക” എന്ന ചിത്രമാണ് റീമിക്സുമായി ഒരുങ്ങുന്നത്. ഫ്ളെയര്‍ സതീഷ് കോറിയോഗ്രഫിയും ജേക്സ് ബിജോബിജോയി സംഗീതവും ഒരുക്കുന്ന ചിത്രത്തിന്റെ ഗാനരംഗത്തിൽ അഭിനയിക്കുന്നത് നീരജ് മാധവും പ്രിയാ വാര്യറും ആണ്. പ്രിയ വാര്യർ ഈ ഗാനരംഗത്തിൽ മാത്രമാണ് വേഷമിടുന്നത്.
പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് അഭിമന്യു. രാമായണ കാറ്റേ എന്ന ഗാനത്തിന് ഈണം പകർന്നത് രവീന്ദ്രൻ ആണ്. ഗാനരചന നിര്‍വഹിച്ചത് കൈതപ്രവും ഗാനം ആലപിച്ചത് എം.ജി. ശ്രീകുമാറും ചിത്രയുമാണ്. അതുപോലെതന്നെ രമേശ് പിഷാരടിയുടെ സംവിധാനത്തിലൊരുങ്ങുന്ന മമ്മൂട്ടി നായകനായ ഗാനഗന്ധർവ്വൻ എന്ന ചിത്രത്തിലും ചില പഴയ ഹിറ്റുകളുടെ റീമിക്സ്സുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.