വാതോരാതെയുള്ള സംസാരവും എന്തും തുറന്നുപറയാനുള്ള ധൈര്യവും കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അവതാരകയും അഭിനേത്രിയുമായ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന രഞ്ജിനി ജോലി സംബന്ധമായും അല്ലാതെയും യാത്ര ചെയ്യുന്ന ഒരാളാണ്. മനസ്സ് ആഗ്രഹിക്കുന്ന ഇടത്തേക്ക് എല്ലാം യാത്ര പോകണം എന്ന് പറയുന്ന രഞ്ജിനി പോകുന്ന സ്ഥലത്തെക്കുറിച്ചുള്ള സർവ്വ കാര്യങ്ങളും പഠിച്ചതിനുശേഷമാണ് അവിടേക്ക് യാത്ര തിരിക്കുക. എത്തുന്ന സ്ഥലത്ത് ആരും തന്നെ പറ്റിക്കരുത് എന്ന ചിന്തയോടൊപ്പം എല്ലാം അറിയണമെന്ന ആഗ്രഹവും രജനിക്ക് ഉണ്ട്. സ്കൂബഡൈവിങ്, സ്നോർക്കിലിങ്, പാരാസെയ്ലിങ് തുടങ്ങി,സ്വിമ്മിങ് ആയാൽ പോലും വെള്ളത്തിലേറിയസാഹസിക വിനോദങ്ങളും കൂടാതെ കയാക്കിങ്,ജംഗിൾ സഫാരി, ട്രെക്കിങ്, ഹൈക്കിങ് തുടങ്ങിയ വിനോദങ്ങളും ആണ് തനിക്ക് ഏറ്റവും ഇഷ്ടം എന്നും താരം പങ്കുവെക്കുന്നു.
ഇന്ത്യൻ ഭക്ഷണം കഴിക്കണം എന്ന് നിർബന്ധം തനിക്കില്ലെന്നും ഏത് നാട്ടിൽ എത്തിച്ചേരുന്നോ ആ നാട്ടിലെ ഭക്ഷണം കഴിക്കും എന്ന് രഞ്ജിനി പറയുന്നു. എല്ലാ സ്ഥലങ്ങളും വെച്ച് നോക്കിയാലും ബീച്ചുകൾ തന്നെ എന്നും ലഹരിപിടിപ്പിക്കുന്നു എന്നും താരം പറയുന്നുണ്ട്. വിദേശരാജ്യങ്ങളിൽ ഷോകൾക്ക് പോകുമ്പോൾ ഷോയ്ക്ക് ശേഷം മൂന്നു നാല് ദിവസങ്ങൾ ആ രാജ്യങ്ങൾ കാണുവാൻ താൻ ചിലവഴിക്കാറുണ്ടെന്നും കണ്ട രാജ്യങ്ങളിൽ ഇഷ്ടം തോന്നാത്തത് അമേരിക്കയോട് ആണെന്നും ഏറ്റവും ഇഷ്ടമായത് ആഫ്രിക്കയാണ് എന്നും താരം പറയുന്നു. കെനിയയിലും െഎവറി കോസ്റ്റിലും പോയിട്ടുള്ള താരം അന്നാട്ടിൽ സാധാരണ നിഷ്കളങ്കത നിറഞ്ഞ ആളുകളാണുള്ളതെന്നും അവരുടെ സംസ്കാരവും ആതിഥേയത്വവുമൊക്കെ ഒരുപാട് ഇഷ്ടമായി എന്നും ജീവിതത്തില് ഒറ്റപ്പെട്ടു എന്നു തോന്നുന്ന കാലത്ത് ഇവിടേക്ക് പോകാനാണ് തന്റെ ആഗ്രഹമെന്നും പറയുന്നു. റിട്ടയർമെന്റ് ജീവിതം ആഫ്രിക്കയിലാവണമെന്നും നല്ല സന്തോഷം കിട്ടും, അവിടെ മറയില്ലാത്ത ആളുകളാണ് എന്നും താരം പങ്കുവെക്കുന്നു.