മികച്ച ചിത്രങ്ങൾ കൊണ്ട് മലയാളസിനിയില്‍ വിജയങ്ങള്‍ വാരിക്കൂട്ടിയ സംവിധായകനാണ് രഞ്ജിത്ത് ശങ്കര്‍. അർജുനൻ സാക്ഷി മുതൽ പ്രേതം 2 വരെ വ്യത്യസ്ഥ ജോണറുകളിൽ ഉള്ള ചിത്രങ്ങളാണ് അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്. 2009-ല്‍ പുറത്തിറങ്ങിയ പാസഞ്ചര്‍ അദ്ദേഹത്തിന്റെ കരീയറില്‍ ഒരു ബ്രേക്ക് തന്നെ ഉണ്ടാക്കികൊടുത്തു. മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, ജയസൂര്യ, കുഞ്ചാക്കോ ബോബന് എന്നിവരെയെല്ലാം നായകനാക്കി അദ്ദേഹം സിനിമയെടുത്തിട്ടുണ്ട്. ജയസൂര്യ രഞ്ജിത് ശങ്കര്‍ കൂട്ട്കെട്ടില്‍ പിറന്ന ചിത്രങ്ങളെല്ലാം മികച്ച സ്വീകാര്യത നേടിയവയായിരുന്നു. ഡ്രീംസ് ആൻഡ് ബിയോൻഡ് എന്ന ഒരു പ്രൊഡക്ഷൻ ബാനറിന്റെ സാരഥികൾ കൂടിയാണവർ.
രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന പതിനൊന്നാമത്തെ ചിത്രത്തില്‍ അദ്ദേഹം നായകനായി തിരഞ്ഞെടുത്തിരിക്കുന്നത് പ്രേക്ഷകരുടെ പ്രിയതാരം അജു വര്‍ഗീസിനെയാണ്. കരിയറിലെ അദ്ദേഹത്തിന്റെ മൂന്നാമത്തെ ത്രില്ലര്‍ സിനിമയിലാണ് അജു നായകനായി എത്തുന്നത്. കമല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഓഗസ്റ്റ് അവസാനത്തോടെ ചിത്രത്തിന്റ ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. സ്ക്രിപ്റ്റ് പൂർത്തിയാക്കിയ ശേഷം പല നായകന്മാരേയും ആലോചിച്ചുവെങ്കിലും ആരും യോജിച്ചില്ല എന്ന് ചിത്രത്തെ കുറിച്ച് രഞ്ജിത്ത് ശങ്കർ പറഞ്ഞു. ഒടുവിലാണ് ലളിതവും തമാശയും കലര്‍ന്ന നായകനായ അജു വര്‍ഗ്ഗീസിനെ മനസില്‍ ഓര്മ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തും.