പലതരം റിവ്യൂകൾ കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനത്തെ റിവ്യൂ അധികമാരും കേട്ടിട്ടുണ്ടാകില്ല. വമ്പൻ ഹിറ്റിലേക്ക് കുതിക്കുന്ന ലൂസിഫറിന്റെ RJ രശ്മി കെ നായർ ഒരുക്കിയ റിവ്യൂവാണ് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റി മുന്നേറുന്നത്. തനി കാസർഗോഡ് ഭാഷയിൽ ഉള്ള റിവ്യൂ കേട്ടാൽ കേരളത്തിലെ ഒട്ടു മിക്ക മലയാളികൾക്കും മനസ്സിലാകില്ലെങ്കിലും കേട്ടിരിക്കാൻ നല്ല രസം ഉണ്ടെന്നതാണ് പ്രത്യേകത. ആരെങ്കിലും ഒക്കെ ഒന്ന് തർജ്ജമ ചെയ്തു തരണേ എന്നാണ് പലരുടെയും കമന്റുകൾ.