റിമി ടോമി എന്ന പേര് തന്നെ മതി നിശബ്ദമായ ഏതൊരു സ്റ്റേജിനെയും ആഘോഷപൂർവമാക്കാൻ. ഗായികയായി സിനിമയിലെത്തിയ തരമാണ് റിമി ടോമി. എന്നാല്‍ പാട്ടിനമുപ്പുറത്ത് അഭിനയത്തിലും ഡാന്‍സിലുമെല്ലാം പരീക്ഷണം നടത്താറുണ്ട് താരം. സ്റ്റേജ് പരിപാടികളിലും മറ്റുമൊക്കെയായി സദസ്സിനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള പ്രകടനവുമായാണ് റിമി എത്താറുള്ളത്.
ജീവിതത്തിലാദ്യമായി ടാറ്റു ചെയ്തതിന്റെ അനുഭവത്തെക്കുറിച്ച് പറയുകയാണ് താരം ഇതിന്റയെ വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ആദ്യത്തേതായിരുന്നുവെന്നും ഇഷ്ടമായെന്നും താരം പറയുന്നു. ടാറ്റുവിശേഷത്തോടൊപ്പം മുന്‍പെങ്ങും ചെയ്യാത്ത മറ്റൊരു കാര്യം ചെയ്തതിനെക്കുറിച്ചും റിമി പറയുന്നു. ആദ്യമായി ഒരു മുഴുനീള ഡാൻസ് ചെയ്യുവാൻ പോകുന്നു എന്ന സന്തോഷമാണ് റിമി ടോമി പങ്ക് വെച്ചത്. അവതാരിക മീരയാണ് തനിക്ക് ഇതിന് പ്രചോദനമായതെന്നും റിമി കുറിച്ചു. കോമഡി സ്റ്റാർസിന്റെ 1111 എപ്പിസോഡില്‍ തന്റെ നൃത്തവുമുണ്ടെന്നും ഇതാദ്യമായാണ് താന്‍ ചുവടുവെച്ചതെന്നും റിമി പറയുന്നു.