Wednesday, February 24

അഭിമുഖത്തില്‍ പറയാത്ത വിവരങ്ങള്‍ വളച്ചൊടിച്ചു ; കള്ളങ്ങള്‍ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെ : പ്രമുഖമാധ്യത്തിനെതിരെ തുറന്നടിച്ച് റോഷന്‍ മാത്യു

Pinterest LinkedIn Tumblr +

ലോക്‌ഡോണ്‍ കാലത്ത് ഒ റ്റി റ്റി പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറങ്ങിയ ചിത്രമാണ് സീ യൂ സൂണ്‍. മികച്ച അഭിപ്രായം നേടിയ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത് ഫഹദ് ഫാസില്‍, ദര്‍ശന രാജേന്ദ്രന്‍ ,റോഷന്‍ മാത്യു തുടങ്ങിയവര്‍ ആണ്. ചിത്രം ആമസോണ്‍ പ്രൈം റിലീസില്‍ വഴി നിരവധി പേരാണ് കണ്ട് മികച്ച അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്.

ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമമായ വനിതയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളും താരങ്ങളുടെ സ്വകാര്യ വിശേഷങ്ങളും റോഷനും ദര്‍ശനയും പങ്കു വെച്ചിരിക്കുകയാണ്. അഭിമുഖത്തില്‍ താരങ്ങള്‍ പറഞ്ഞ പ്രസ്താവനകളെ വളച്ചൊടിച്ചുകൊണ്ട് എഴുതി തയ്യാറാക്കിയ ലേഖനത്തെ ക്കുറിച്ചും സ്ഥാപനത്തിനെതിരെയും ലേഖികയ്‌ക്കെതിരെയും തുറന്നടിച്ച് റോഷന്‍ മാത്യുവും ദര്‍ശനയും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. റോഷനും ദര്‍ശനയും സമൂഹ്യമാധ്യമങ്ങളിലൂടെ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

താരങ്ങള്‍ പറഞ്ഞ പ്രസ്താവനകള്‍ അല്ല മാഗസിനില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് എന്നും തെറ്റായ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടി അത് ശരിയാക്കി സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ റോഷന്‍ പങ്കുവെയ്ക്കുകയും ചെയ്തു.സിനിമ ഗ്രൂപ്പുകളിലൂടെയും മാധ്യമങ്ങളിലൂടെയും വാര്‍ത്തകള്‍ ഇതിനോടകം ഷെയര്‍ ചെയ്തു കഴിഞ്ഞു.

കുറിപ്പ് വായിക്കാം :

1. ‘മൂന്നാമത്തെ ആള്‍ ദര്‍ശന ആണെന്ന് പറഞ്ഞപ്പോള്‍ തന്നെ ‘C U Soon’ ചെയ്യും എന്ന് ഉറപ്പിച്ചു’ എന്ന് ഒരിക്കലും റോഷന്‍ പറഞ്ഞിട്ടില്ല.
2. ‘റോഷനും മഹേഷ് നാരായണനും അടുത്ത് നില്‍ക്കുമ്പോള്‍ കരയാന്‍ പാടുപെട്ടു’ എന്ന് ദര്‍ശന പറഞ്ഞിട്ടില്ല.
3. ‘ഓള്‍ താങ്ക്‌സ് ടു ഫാഫദ്’ എന്ന് റോഷന്‍ പറഞ്ഞിട്ടില്ല. ഈ സിനിമയ്ക്കുള്ള ക്‌റെഡിറ്റ് മുഴുവന്‍ ടീമിനുള്ളതാണ്
4. ‘എന്റെ ഗ്രാഫ് നോക്കു’ എന്ന വാക്കുകള്‍ റോഷന്‍ ഉപയോഗിച്ചിട്ടില്ല.
5. ‘മോഹന്‍ലാല്‍ സാറിനും തുടക്കം വില്ലനായിട്ടായിരുന്നു’ എന്ന് ലേഖിക ****ലക്ഷ്മി പ്രേംകുമാര്‍**** പറഞ്ഞത് ദര്‍ശന പറഞ്ഞതായി പ്രിന്റ് ചെയ്തത് തെറ്റ് ആണ്
6. ‘റോഷനാണ് തന്റെ പെര്‍ഫക്ട് കംഫര്‍ട്ട് സോണ്‍’ എന്നോ ‘കൊച്ചി ആണ് റോഷന് ബെസ്റ്റ്’ എന്നോ’ ദര്‍ശന പറഞ്ഞതായി ഫീച്ചറില്‍ പറയുന്നത് തെറ്റാണ്. അങ്ങനെ ഒന്നും ദര്‍ശന പറഞ്ഞിട്ടില്ല.
7. ‘താനൊരു ബോണ്‍ ആര്‍ട്ടിസ്റ്റ് ആണെന്നും’ ‘മലയാള സിനിമയിലെ പ്രധാന നടി ആകുമെന്നും’ 9 വര്‍ഷം മുന്നേ റോഷന്‍ ദര്‍ശനയോട് പറഞ്ഞതായി സൂചിപ്പിച്ചതും തെറ്റാണ്. ഞങ്ങള്‍ പരിചയപ്പെട്ടത് 8 വര്‍ഷം മുമ്പാണ്. ??????
8. ‘എ വെരി നോര്‍മല്‍ ഫാമിലി’ എന്ന ഞങ്ങളുടെ നാടകം ഇതുവരെ 7 വേദികളില്‍ ആണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് റോഷന്‍ വ്യക്തമായി പറഞ്ഞിരുന്നു. അതെങ്ങനെ 14 ഷോ ആയി? കണ്ണൂരില്‍ ഇതുവരെ ഷോ ഉണ്ടായിട്ടുമില്ല.
9. ‘ഡിയര്‍’ എന്ന് ഞങ്ങള്‍ തമ്മില്‍ സംബോധന ചെയ്തിട്ടില്ല. കിസ്സിങ്ങ് സ്‌മൈലികള്‍ സ്വാഭാവികമായും സംസാരിച്ചപ്പോള്‍ ഉപയോഗിച്ചിട്ടില്ല.
10. ഇതിലുപരി, ‘ബെസ്റ്റെസ്റ്റ് ഫ്രെന്റ്’ എന്നും മറ്റുമുള്ള പൈങ്കിളി പ്രയോഗങ്ങളും ഈ ഫീച്ചറില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ഞങ്ങളുടെ സംസാരശൈലി അല്ല. അങ്ങനെ തോന്നുന്ന വിധം ഫീച്ചര്‍ തയ്യാറാക്കിയതില്‍ നല്ല ദേഷ്യം ഉണ്ട്.
കള്ളങ്ങള്‍ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെ

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.