ധനുഷിന്റെയും സായി പല്ലവിയുടെയും ചിത്രമായ മാരി 2 വിലെ ‘റൗഡി ബേബി’ എന്ന ഗാനം പുതിയ റെക്കോർഡ് കൈവരിച്ചിരിക്കുകയാണ്. മലയാളത്തിന്റെ മലർ മിസ് സായ് പല്ലവിയുടെ നൃത്തച്ചുവടുകൊണ്ട് ഗാനം ശ്രദ്ധനേടിയിരുന്നു. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ഒരു കോടിയിലധികം ആളുകൾ കണ്ട ഈ ഗാനത്തിനെ തേടി ഇപ്പോൾ പുതിയ റെക്കോർഡ് ആണ് എത്തിയിരിക്കുന്നത്. 2019 ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്ത്യയിൽ കണ്ട മ്യൂസിക്കല്‍ വീഡിയോ എന്ന റെക്കോര്‍ഡ് സായി പല്ലവിയും ധനുഷും അഭിനയിച്ച മാരി എന്ന സിനിമയിലെ പാട്ട് സ്വന്തമാക്കിയിരിക്കുകയാണ്. റൗഡി ബേബി എന്ന് തുടങ്ങുന്ന പാട്ടാണ് ഇതിനകം 71 കോടിയിലധികം പേര് യൂട്യൂബില്‍ നിന്ന് മാത്രം കണ്ടിരിക്കുന്നത്.
അഞ്ചു മാസം ആയപ്പോൾ തന്നെ 50 കോടിയിലധികം വ്യൂവേഴ്സ് ഗാനം നേടിയിരുന്നു.തെന്നിന്ത്യൻ സൂപ്പർ താരം ധനുഷ് ആയിരുന്നു ചിത്രത്തിലെ നായകൻ.ധനുഷ് ഒരു മികച്ച ഡാൻസർ ആണെങ്കിലും ധനുഷിനെ വെല്ലുന്ന പ്രകടനമായിരുന്നു സായി പല്ലവി റൗഡി ബേബിയിൽ കാഴ്ച വച്ചത് എന്നായിരുന്നു ആരാധകരുടെ അഭിപ്രായം. നായകന്മാർ മാത്രം ചെയ്യുന്ന ഫാസ്റ്റ് നമ്പർ സ്റ്റെപ്പുകൾക്കാണ് ധനുഷിനൊപ്പം സായ് പല്ലവി ചുവടുവച്ചത്. ചുവടുകൾക്കൊപ്പം സായിപല്ലവിയുടെ അഭിനയവും ആരാധകരുടെ മനംകവന്നിരുന്നു. ഗാനത്തിന്റെ കൊറിയോഗ്രാഫർ പ്രഭുദേവയാണ്. യുവൻ ശങ്കർരാജ ഈണം നൽകിയ ഈ ഗാനം യൂട്യൂബ് ട്രെൻഡിംങ്ങിൽ ഒന്നാമതെത്തിയിരുന്നു. ഗാനമാലപിച്ചത് ധനുഷും ദീയും ചേര്‍ന്നാണ്.