പ്രേക്ഷകരുടെ പ്രിയ ഗായിക റിമി ടോമിയുടെ മുന്‍ഭര്‍ത്താവ് റോയ്സിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. സോണിയ ആണ് വധു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. തൃശ്ശൂരില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. വിവാഹ വാര്‍ത്ത പുറത്തുവന്നത് ഇരുവരുടേയും ക്ഷണകത്ത് പുറത്ത് വിട്ട് കൊണ്ടായിരുന്നു.യൂട്യൂബിലൂടെ ചടങ്ങിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നിരവധിപേരാണ് സോണിയയ്ക്കും റോയ്സിനും ആശംസകളുമായി എത്തിയിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.
2008 ഏപ്രിലിലായിരുന്നു റോയ്സ് കിഴക്കൂടനുമായി റിമി ടോമിയുടെ വിവാഹം നടന്നത്. പക്ഷെ ഇരുവരുടെയും ദാമ്പത്യം അധികകാലം മുന്നോട്ട് പോയില്ല.ഒരുമിച്ചുള്ള ജീവിതം സാധ്യമല്ലെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഇരുവരും പരസ്പര സമ്മതപ്രകാരം വേര്‍പിരിഞ്ഞത്.
മീശമാധവനിലെ ചിങ്ങമാസം എന്ന പാട്ടിലൂടെയാണ് റിമി ഗാനരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് താരത്തിന് കൈനിറയെ അവസരങ്ങളായിരുന്നു വന്നെത്തിയ്ത. സ്റ്റേജ് ഷോകളിലും നിരവധി ടെലിവിഷന്‍ ഷോകളിലും താരം ഭാഗമായിരുന്നു. മഴവില്‍ മനേരമയിലെ ഒന്നും ഒന്നും മൂന്നില്‍ താരം അവതാരികയാണ്.
2015ല്‍ പുറത്തിറങ്ങിയ തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായും താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.