സൂപ്പർ താരം പ്രഭാസ് നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ്
‘ സഹോ ‘. 300 കോടി ബജറ്റിൽ അണിയിച്ചൊരുക്കിയ ചിത്രമാണിത്. ശ്രദ്ധ കപൂർ നായികയായെത്തുന്ന ചിത്രത്തിൽ മലയാളി താരം ലാല്‍, ജാക്കി ഷെറോഫ്, നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, മന്ദിര ബേദി, ആദിത്യ ശ്രീവാസ്തവ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ഓഗസ്റ്റ് 30നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.
അതേസമയം ചിത്രത്തിന്റെ കേരള ലോഞ്ച് ഇപ്പോൾ കൊച്ചിയിൽ നടക്കുകയാണ്.ചിത്രത്തിലെ നായകൻ പ്രഭാസ് ചടങ്ങിൽ സംബന്ധിക്കുന്നുണ്ട്.മലയാളികളുടെ പ്രിയതാരം ലാലേട്ടനും ചടങ്ങിന് എത്തിയിട്ടുണ്ട്.ബി ഉണ്ണികൃഷ്ണന്റെ RD ഇലുമിനേഷൻ ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളിൽ എത്തിക്കുന്നത്.