മലയാളത്തിൽ ഒറ്റ സീസൺ മാത്രം പൂർത്തിയാക്കിയ ഏറ്റവും റേറ്റിംഗ് ഉള്ള ഒരു പരിപാടിയാണ് ബിഗ് ബോസ്. ഒന്നാം സീസണിൽ പ്രേക്ഷകർക്ക് ഏറെ പരിചയമുള്ള സിനിമ സീരിയൽ താരങ്ങൾ പങ്കെടുത്തപ്പോൾ സാബുമോൻ ആയിരുന്നു വിജയി. ഈ ഷോ പലരുടെയും ജീവിതത്തിൽ നിരവധി മാറ്റങ്ങൾ നൽകി. താരങ്ങളെ കുറിച്ചുള്ള പ്രേക്ഷകരുടെ കാഴ്ചപ്പാടുകളും മാറി. ബിഗ് ബോസിന് ശേഷമുള്ള തന്റെ ജീവിതം വളരെ തിരക്കേറിയത് ആണെന്ന് സാബുമോൻ പറഞ്ഞിരുന്നു.
ആദ്യകാലം മുതൽ സാബു അറിഞ്ഞിരുന്നത് തരികിട സാബു എന്ന പേരിലായിരുന്നു. അദ്ദേഹം അവതരിപ്പിച്ചു വന്നിരുന്ന ഒരു പ്രാങ്ക് ഷോയുടെ പേരായിരുന്നു അത്. ബിഗ് ബോസിൽ വിജയിയായതിന് ശേഷം നിരവധി അവസരങ്ങളാണ് സാബുവിനെ തേടിയെത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് എന്ന ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിച്ചത് സാബു മോൻ ആയിരുന്നു. ഈ കഥാപാത്രത്തിലൂടെ നിരവധി കൈയ്യടികൾ ആണ് സാബു നേടിയെടുത്തത്. ചിത്രത്തെ പറ്റിയും അതിൽ അഭിനയിച്ചതിനെ പറ്റിയും സാബു ഇപ്പോൾ മനസ്സ് തുറക്കുകയാണ്.
താരത്തിന്റെ വാക്കുകൾ:
ജെല്ലിക്കെട്ട് ഒരനുഭവമായിരുന്നു. ശരീരത്തിലെ സകല ഞാഡിഞരമ്പുകളും ഇടി കൊണ്ടും തെന്നി വീണും ഇഞ്ച പ രുവമായി. എന്റെയും പെപ്പെയുടെയും പരിപ്പിളകിയിട്ടുണ്ട്. ഷൂട്ടിനിടയിൽ ഞങ്ങൾ രണ്ട് പേരും ആശുപത്രിയിൽ പോയിട്ടുണ്ട്. ചെങ്കുത്തായ എല തോട്ടത്തിൽ വച്ചായിരുന്നു ഷൂട്ട്. ഇല വീണു കിടക്കുന്നത് കൊണ്ട് എവിടെയാണ് കുഴി എന്നും അറിയില്ലായിരുന്നു. കോളേജിൽ പഠിക്കുന്ന കാലത്തെ ലിജോയുമായി പരിചയമുണ്ടായിരുന്നു. എനിക്ക് പറ്റിയ എന്തെങ്കിലും വേഷമുണ്ടെങ്കിൽ ലിജോ വിളിക്കും എന്ന പ്രതീക്ഷയുണ്ടായിരുന്നു. ജെല്ലിക്കെട്ടിലെ റോളിന് എന്നെ വിളിച്ചാലോ എന്നു ചോദിച്ചപ്പോൾ ചെമ്പൻ വിനോദ് ആദ്യം അളിയാ ആ ഡാഷിനെ കൊണ്ട് ഇതൊന്നും താങ്ങില്ലെന്നു “ആണ് പറഞ്ഞത്. ഇത് ചെമ്പൻ എന്നോട് പിന്നിട് പറഞ്ഞതാണ്.